യെമനില്‍ സൗദി അറേബ്യയുടെ പിന്തുണയോടെ പുതുതായി രൂപീകരിച്ച മന്ത്രിസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വനിതയെപ്പോലും ഉള്‍പ്പെടുത്താതെ 24 അംഗ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യെമനില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ മന്ത്രിസഭ രൂപീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായുള്ള അധികാര വികേന്ദ്രീകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് അബ്ദ് റബുഹ് മന്‍സൂര്‍ പ്രസിഡന്റായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.