സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ ജാഗ്രതൈ!!!

വിമെൻ പോയിന്റ് ടീം

പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ അഭിഭാഷകന്‍. ഒരു പീഡനക്കേസ് പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് വൈദ്യനാഥനാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. പീഡനത്തിനിരയായ 16 കാരിയുടെ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. പീഡിപ്പിപ്പിക്കപ്പെട്ട കുട്ടിയുടെ ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ജഡ്ജി രംഗത്തെത്തിയത്. വാട്ട്‌സ്ആപ്പ് വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് വാട്ട്‌സ് ഉപയോഗിക്കുന്ന സ്ത്രീകള്‍ പ്രൊഫൈല്‍ പിക്ചറുകള്‍ ഉപയോഗിക്കുമ്പോഴും, സുഹൃത്തുക്കളുമായും വാട്ട്‌സ്ഗ്രൂപ്പുകളിലും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പീഡനമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇരയെ നാണം കെടുത്താനും അധിക്ഷേപിക്കാനുമുള്ള പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇതിനായി വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഡിജിറ്റല്‍ യുഗത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും