സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി കാര്‍ ഓടിക്കാം !!?

വിമെൻ പോയിന്റ് ടീം

സൗദിയിലെ സ്ത്രീകള്‍കള്‍ക്ക് റോഡില്‍ കാര്‍ ഓടിക്കാന്‍ നിയമങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഡ്രൈവിംങ് ആഗ്രഹം സഫലീകരിക്കുന്നതിന് കണ്ടെത്തിയ പുതിയ മാര്‍ഗമാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കളിവണ്ടികള്‍. എല്ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെയും പ്രധാന ആകര്‍ഷണ കേന്ദ്രമായ കാര്‍ ഡ്രൈവിംങില്‍ ഇനി സ്ത്രീകള്‍കള്‍ക്ക് കൈവെയ്ക്കാം.

ഇവര്‍ക്കിത് കളിവണ്ടിയല്ല, ഏറെ കാലത്തെ ആഗ്രഹമാണ്.ജിദ്ദയിലെ അല്‍ ഷല്ലാല്‍ തീം പാര്‍ക്കിലാണ് കറുത്ത പര്‍ദയണിഞ്ഞ് സ്ത്രീകള്‍ മാത്രമായി കാര്‍ ഓടിച്ചത്. പൊതുവെ പുരുഷന്മാര്‍ മാത്രം കൈവെച്ചിട്ടുളള തീം പാര്‍ക്കിലെ ഏരിയയില്‍ നിയമങ്ങളെ ഭയക്കാതെ സ്ത്രീകള്‍ കാര്‍ ഓടിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്നും ആ കാഴ്ച. 

വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം നല്‍കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് സൗദി തയ്യാറാകുന്നില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ശൂറ കൗണ്‍സിലില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തിയത്. 

സൗദിയുടെ ഭരണനേതൃത്വത്തില്‍ വരെ സ്ത്രീകള്‍ എത്തിയിട്ടും ഇത്തരം നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സൗദി തയ്യറായിട്ടില്ല. ശൂറ കൗണ്‍സിലില്‍ വനിത അംഗങ്ങളായ ഹയ അല്‍ മിനാനിയും, ലത്തീഫ അല്‍ ഷാലനും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന കാര്യത്തില്‍ വാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ല.സ്ത്രീകള്‍ വാഹനം ഓടിക്കുന്ന തീവ്രവാദക്കുറ്റത്തിന് സമാനമായാണ് സൗദി കണക്കാക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ ലംഘിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും സൗദി സ്ത്രീകള്‍ ആഗ്രഹിക്കുന്ന എന്നതിന്റെ തെളിവാണ് ജൂണ്‍ 17 ന് സംഭവിച്ചത്. നജ്‌ല ഹരീരി എന്ന യുവതിയാണ് നിയമങ്ങള്‍ ലംഘിച്ച് വാഹമെടുത്ത് സൗദിയിലെ റോഡില്‍ ഇറങ്ങിയത്. പിന്നീട് നജ്‌ലയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും