സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബിന്ദു അമ്മിണിയുടെ മോര്‍ഫ് ചെയ്ത നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

വിമെന്‍ പോയിന്‍റ് ടീം

സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറാണ് അറസ്റ്റിലായത്.

ബിന്ദു അമ്മിണിയുടേതെന്ന് പറഞ്ഞുകൊണ്ട് മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. വാട്‌സ്ആപ്പ് വഴിയായിരുന്നു പ്രധാനമായും ഇത് പ്രചരിപ്പിച്ചിരുന്നത്. ചില പോണ്‍ വെബ്‌സൈറ്റുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സംഭവത്തില്‍ ബിന്ദു അമ്മിണി പരാതി നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായി നടപടിയുണ്ടാകുന്നില്ലെന്നും പ്രതിയെ പിടികൂടുന്നില്ലെന്നും കഴിഞ്ഞ ദിവസം ബിന്ദു അമ്മിണി വിമര്‍ശനമുന്നയിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും