സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ്

വിമെന്‍ പോയിന്‍റ് ടീം

കണ്ണൂര്‍ ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ്. ചൈല്‍ഡ് വെല്‍ഫെയറിലേക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം ആരോപണം നിഷേധിച്ച് ചെയര്‍മാന്‍ ഇ.ഡി ജോസഫ് രംഗത്തെത്തി. കുട്ടിയോട് കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് സംസാരിച്ചതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കൗണ്‍സിലറുടെ കൂടെയിരുന്നാണ് കുട്ടിയോട് സംസാരിച്ചതെന്നും ജോസഫ് പറയുന്നു.ലൈംഗികച്ചുവയോടെ യാതൊന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയായ പെണ്‍കുട്ടി സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും