സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബ്‌ദരേഖ സ്വപ്‌ന സുരേഷിന്റെത്‌ തന്നെ

വിമെന്‍ പോയിന്‍റ് ടീം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മന്റ്‌ ഡയറ്‌ടറേറ്റ്‌ നിർബന്ധിക്കുന്നതായി പുറത്തുവന്ന ശബ്‌ദ രേഖ  പ്രതി സ്വപ്‌ന സുരേഷിന്റെത്‌ തന്നെ.ആ ശബ്‌ദം തന്റെ തന്നെയാണെന്ന്‌ സ്വപ്‌ന അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിഐജി അജയ്‌കുമാറിനോട്‌ പറഞ്ഞു.

അതേസമയം ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്നും പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാമെന്നും ഡിഐജി  പറഞ്ഞു. സംഭവത്തിൽ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാണ്‌ ഡിഐജി സ്വപ്‌നയിൽനിന്ന്‌ തെളിവെടുത്തത്‌.. എന്നാൽ ഇത്‌ എന്നാണ്‌ റെക്കോർഡ്‌ ചെയ്‌തതെന്നോ  ആരോടാണ്‌ സംസാരിച്ചതെന്നോ ഓർമയില്ലെന്ന്‌ സ്വപ്‌ന പറഞ്ഞു.

ശബ്‌ദ രേഖ പുറത്തുവന്നതിനെ തുടർന്ന്‌ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും