സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആന്തൂര്‍ നഗരസഭയിലെ 5 വാര്‍ഡുകളില്‍ വനിതാ മത്സരാർത്ഥികൾക്ക് എതിരില്ല

വിമെന്‍ പോയിന്‍റ് ടീം

ആന്തൂര്‍ നഗരസഭയിലെ 5 വാര്‍ഡുകളില്‍ എല്‍ഡിഎഫിലെ വനിതാ മത്സരാർത്ഥികൾക്ക്  
 എതിരില്ല. മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താനായില്ല.

എം പ്രീത (3 കാനൂല്‍), എം പി നളിനി (10 കോള്‍മൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂര്‍), വി സതീദേവി (24 ഒഴക്രോം) എന്നിവര്‍ക്കാണ് എതിരില്ലാത്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും