13 വാർഡിൽ 10ലും വനിതകൾ – സ്‌ത്രീ പദവി എന്നാൽ സംവരണവും സൗജന്യവുമല്ലെന്ന് തെളിയിച്ച് കുന്നുമ്മൽ പഞ്ചായത്തിൽ എൽഡിഎഫാണ് വനിതകൾക്ക് കൂടുതൽ സീറ്റ് നൽകിയിരിക്കുന്നത്. ഇടതുമുന്നണിയിൽ സിപിഐ എമ്മിന്റെ 10ൽ ഏഴ് വാർഡിലും വനിതകളാണ് സ്ഥാനാർഥികൾ. സിപിഐ, എൽജെഡി, എൻസിപി കക്ഷികളും വനിതകളെയാണ് മത്സരിപ്പിക്കുന്നത്. സ്‌രതീപദവിയിൽ മാതൃകാപരമായ മാറ്റങ്ങൾക്ക് നേരത്തെതുടക്കമിട്ടതാണ് കുന്നുമ്മൽ പഞ്ചായത്ത്. പ്രസിഡന്റ് പദം സംവരണം ചെയ്യുന്നതിനും മുമ്പ് സ്‌ത്രീകളെ സാരഥിയാക്കിയ ചരിത്രമുണ്ട്. മുൻ എംഎൽഎ കെ കെ ലതിക യായിരുന്നു ഇവിടെ പഞ്ചായത്ത് പ്രസിഡന്റായ ആദ്യ വനിത. ലതിക രണ്ടുതവണ കുന്നുമ്മൽെ പഞ്ചായത്തിനെ നയിച്ചിട്ടുണ്ട്. രാധിക ചിറയിൽ ഒരുതവണ പ്രസിഡന്റും ഒരിക്കൽ വൈസ്‌പ്രസിഡന്റുമായിട്ടുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥികൾ ചുവടെ.. വാർഡ്, സ്‌ഥലം, സ്‌ഥാനാർഥി , പാർടി എന്നീ ക്രമത്തിൽ 1. പാതിരപ്പറ്റ വെസ്റ്റ് - ഹേമനെല്ലിയുള്ളതിൽ (എൽജെഡി ) 2. പാതിരപ്പറ്റ ഈസ്റ്റ് - നവ്യ അശോകൻ (സി പി ഐ എം ) 3 പിലാച്ചേരി - വിജിലേഷ് (സി പി ഐ എം ) 4. മുറു വച്ചേരി- കെ ഷിനു (സി പി ഐ എം ) 5. മൊകേരി ഈസ്റ്റ് - കെ ടി റീത്ത (സി പി ഐ എം) 6. മൊകേരി വെസ്റ്റ് - എ രതീഷ് (സി പി ഐ എം ) 7. വട്ടോളി - സി പി സജിത (എൻസിപി) 8. മധു കുന്ന്-എം ഷിബിൻ (സി പി ഐ എം ) 9. കക്കട്ടിൽ സൗത്ത് - എം കെ ചന്ദ്രി( സി പി ഐ എം ) 10. കുന്നുമ്മൽ - ശരണ്യ ശശി (സി പി ഐ എം ) 11. കക്കട്ടിൽ നോർത്ത് - റീന സുരേഷ് (സിപിഐ) 12.ഒതയോത്ത് - സീനപ്രമോദ് (എൽഡിഎഫ് സ്വതന്ത്ര) 13. കുണ്ടുകടവ് - റിൻസി തയ്യുള്ളതിൽ (സിപിഐ എം )