അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വ്യാജ പ്രചരണങ്ങളും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗ്രേറ്റ തന്‍ബെര്‍ഗ്. ട്രംപ് ഗ്രേറ്റക്കെതിരെ പറഞ്ഞ വാക്കുകളെ കടമെടുത്തുകൊണ്ടായിരുന്നു ഗ്രേറ്റയുടെ മറുപടി. ‘പരിഹാസ്യം, ട്രംപ് നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് അടുത്ത ഒരു സുഹൃത്തിന്റെ കൂടെ പോയി നല്ല സിനിമ കാണൂ! ചില്‍ ഡൊണാള്‍ഡ് ചില്‍,’ ഗ്രേറ്റ ട്വീറ്റ് ചെയ്തു. 11 മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രേറ്റയെ അധിക്ഷേപിച്ച്‌കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്. ടീനേജ് കാലാവസ്ഥാ പ്രവര്‍ത്തകയായി ടൈം മാഗസിന്‍ ഗ്രേറ്റയെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേ ട്വീറ്റ് ട്രംപിനെക്കുറിച്ചാക്കി മാറ്റിക്കൊണ്ടായിരുന്നു ഗ്രേറ്റയുടെ മധുര പ്രതികാരം.