സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചലച്ചിത്ര അക്കാദമി ഫെലോഷിപ്പുകള്‍ വനിതകള്‍ക്ക്

വിമെന്‍ പോയിന്‍റ് ടീം

ചലച്ചിത്ര ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ 2020ലെ ഫെലോഷിപ്പിന് 26 പേര്‍ അര്‍ഹരായി. സിനോപ്സിസിചലച്ചിത്ര ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ 2020ലെ ഫെലോഷിപ്പിന് 26 പേര്‍ അര്‍ഹരായി. സിനോപ്സിസിന്റെയും   മൂല്യനിര്‍ണയത്തിന്റെയും  അഭിമുഖത്തിന്റെയും  അടിസ്ഥാനത്തില്‍ ആദ്യ മൂന്നു റാങ്ക് നേടുന്നവര്‍ക്ക് പി.കെ റോസി, ലെനിന്‍ രാജേന്ദ്രന്‍ പി.കെ നായര്‍, എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പുകള്‍ മൂന്നും വനിതകള്‍ കരസ്ഥമാക്കി.
ഒന്നാം റാങ്ക് നേടിയ അനിറ്റ ഷാജിക്ക് (‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’; മലയാള സിനിമയിലെ സ്ത്രീശബ്ദങ്ങളും താരനായികാനിര്‍മ്മിതിയും) പി.കെ റോസി ഫെലോഷിപ്പും രണ്ടാംറാങ്ക് നേടിയ ഡോ.കെ.ദിവ്യയ്ക്ക് (മലയാള സിനിമയുടെ ലൈംഗികഭാവന; ആവിഷ്കരണത്തിലെ പ്രശ്നഭൂമികകള്‍) ലെനിന്‍ രാജേന്ദ്രന്‍ ഫെലോഷിപ്പും മൂന്നാംറാങ്കുകാരിയായ രാജരാജേശ്വരി അശോകിന് (Tracing the Shadows and Colours; A study of the Evolution of Film Publicity and Publicity Materials in Kerala) പി.കെ നായര്‍ ഫെലോഷിപ്പും ലഭിച്ചു. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.
പി.എന്‍ ഗോപീകൃഷ്ണന്‍, ഹരികൃഷ്ണന്‍ എസ്, ഹരിപ്രസാദ് അത്താണിക്കല്‍, വിദ്യ മുകുന്ദന്‍, ഡോ.ഹരീഷ് ശക്തിധരന്‍, ഡോ.അമീറ വി.യു, കുര്യന്‍ കെ. തോമസ്, ജെയിംസ് ജോസഫ്, ഡോ.സംഗീത ചേനംപുല്ലി, ഡോ.ശ്രീബിത പി.വി, മഞ്ജു ഇ.പി, ശ്രീകല എം.എസ്, അജിത് കുമാര്‍ എ.എസ്, സഞ്ജുന എം, സ്വാതിലക്ഷ്മി വിക്രം, വിഷ്ണുരാജ് പി, ബ്ളെയ്സ് ജോണി, ഷെസിയ സലിം, സാബു പ്രവദാസ്, ജെ.രാജശേഖരന്‍ നായര്‍, മനോജ് മനോഹരന്‍, അഞ്ജന കെ.എസ്, അനുശ്രീ ചന്ദ്രന്‍ സി എന്നിവരാണ് 50,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവര്‍. സിനോപ്സിസിന്‍െറ മൂല്യനിര്‍ണയത്തിലും അഭിമുഖത്തിലും 70 ശതമാനത്തിലധികം മാര്‍ക്കു ലഭിച്ചവര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയിട്ടുള്ളത്.
തുടര്‍ന്നു വരുന്ന 14 റാങ്കുകാര്‍ക്ക് 25,000 രൂപയുടെ റിസര്‍ച്ച് ഗ്രാന്‍റ് നല്‍കും. സമര്‍പ്പിച്ച വിഷയത്തില്‍ ഗവേഷണം നടത്തി വര്‍ക്കിംഗ് പേപ്പറായോ പുസ്തകമായോ പ്രസിദ്ധീകരിക്കുന്നതിന് നല്‍കുന്ന ധനസഹായമാണിത്. കാതറിന്‍ തോമസ്, ഡോ.നത്തെല്ലൂര്‍ ഹരികൃഷ്ണന്‍, പ്രസീത കെ, അലീന കെ നോബിള്‍, ഗ്രീഷ്മ ജി, പ്രശാന്ത് വിജയ്, ഷെബീന്‍ മെഹബൂബ്, മഹേഷ് കെ വര്‍ഗീസ്, ഡോ.ടി.കെ സന്തോഷ് കുമാര്‍, ഡോ. മാത്യു ജെ മുട്ടത്ത്, ഡോ.അപര്‍ണ അജിത്ത്, പ്രവീണ്‍ ബാലകൃഷ്ണന്‍, സഫ്വാന്‍ റഷീദ് പുല്ലാനി, കെ.രാജേന്ദ്രന്‍ എന്നിവരാണ് റിസര്‍ച്ച് ഗ്രാന്‍റിന് അര്‍ഹരായിരിക്കുന്നത്. 65 ശതമാനത്തിലധികം മാര്‍ക്കു ലഭിച്ചിട്ടുള്ളവര്‍ക്കാണ് റിസര്‍ച്ച് ഗ്രാന്‍റ് അനുവദിച്ചിരിക്കുന്നത്.ഇത്തവണ 245 സിനോപ്സിസുകളാണ് ഫെലോഷിപ്പിനായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഡോ.സി.എസ് വെങ്കിടേശ്വരന്‍, വി.കെ ജോസഫ്, ജി.പി രാമചന്ദ്രന്‍, ഡോ.പി.എസ് രാധാകൃഷ്ണന്‍, ഡോ.കിഷോര്‍ റാം, ഡോ.ആശ അച്ചി ജോസഫ്, ഡോ.ദര്‍ശന ശ്രീധര്‍ മിനി എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പ് ജേതാക്കളെ തെരഞ്ഞെടുത്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും