സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയില്‍ നിന്നും ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ഭാനു അതയ്യ അന്തരിച്ചു. 91 വയസായിരുന്നു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. മകള്‍ രാധിക ഗുപ്തയാണ് മരണവിവരം പുറത്ത് വിട്ട്ത്. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകള്‍ അറിയിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1983 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ 1929 ഏപ്രില്‍ 28 ന് മഹാരാഷ്ട്രയിലെ കോലാലംപൂരിലാണ് ജനിച്ചത്. രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി പുരസ്‌കാരവും ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാനു അതയ്യയെ തേടിയെത്തിയിട്ടുണ്ട്. നൂറോളം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും