സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ഹാഥ്‌രസിൽ ദളിത്‌ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ‌ നീതി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപകമായി തൊഴിലാളി, കർഷക പ്രതിഷേധം. സ്‌ത്രീകൾക്കും ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലികളും യോഗങ്ങളും നടന്നു. ഉത്തർപ്രദേശടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധിപേർ അണിനിരന്നു. പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, ഹരിയാന, ബംഗാൾ, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബറിലും പ്രതിഷേധ പരിപാടികൾ നടന്നു.

സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ‌, ദളിത്‌ ശോഷൺ മുക്തിമഞ്ച് എന്നീ സംഘടനകളും പങ്കെടുത്തു.

ഡൽഹിയിൽ ജന്തർ മന്ദറിലെ പ്രതിഷേധയോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഹാഥ്‌രസിലെ ബലാത്സംഗകൊലപാതകം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ കൊലപാതകക്കേസു‌മാത്രമായി‌‌ സിബിഐക്കു കൈമാറിയതിന്‌ പിന്നിലെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ, കിസാൻസഭ ജനറൽസെക്രട്ടറി ഹനൻമൊള്ള, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, മഹിളാ അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ആശാ ശർമ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, കവി ഗൗഹർ റാസ എന്നിവർ സംസാരിച്ചു.national-14-10-2020/901057


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും