സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒന്നരക്കൊല്ലത്തിലേറെ യുവതിയെ കക്കൂസില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത; കേസെടുത്ത് ഹരിയാന പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

ഹരിയാനയില്‍ 35 കാരിയായ യുവതിയെ ഒന്നരക്കൊല്ലത്തിലധികം കക്കൂസില്‍ പൂട്ടിയിട്ടു. ഋഷിപൂര്‍ ജില്ലയിലെ പാനിപത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവാണ് ഇവരെ കക്കൂസില്‍ പൂട്ടിയിട്ടത്.

വളരെ ചെറുതും ദുര്‍ഗന്ധവുമുള്ള കക്കൂസില്‍ നിന്നുമാണ് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ ആദ്യം സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി.ഒരു സ്ത്രീയെ ഭര്‍ത്താവ് പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് യുവതിയെ കക്കൂസിനകത്ത് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

യുവതിയെ പരിതാപകരമായ അവസ്ഥയിലാണ് സംഘം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവരെ ബലം പ്രയോഗിച്ച് കക്കൂസിനകത്ത് പൂട്ടിയിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും