സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബലാത്സംഗം നീചമാണ്, എന്നാല്‍ പരിഹാരം വധശിക്ഷയല്ല: മിഷേല്‍ ബാഷേല്‍

വിമെന്‍ പോയിന്‍റ് ടീം

ബലാത്സംഗം നീചമായ പ്രവൃത്തിയാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം.

‘വധശിക്ഷയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത് ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാല്‍ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്നതാണ് സത്യം’ ബാഷേല്‍ പറഞ്ഞു.

മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും എന്നാല്‍ ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് നടന്നത്.ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.

‘ലൈംഗികാക്രമണങ്ങളെ അതിജീവിച്ചവരോടുള്ള എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കണം. എന്നാല്‍ ചിലയിടങ്ങളില്‍ ശിക്ഷയെന്നത് മനുഷ്യവിരുദ്ധമാകുന്നുണ്ട്’, അവര്‍ പറഞ്ഞു.

ഇന്ത്യ, അള്‍ജീരിയ, ബംഗ്ലാദേശ്, പാകിസ്താന്‍, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് മിഷേലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും