സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍;നവംബര്‍ ഒന്നിന് കേരളത്തില്‍ 'ലക്ഷം പ്രതിഷേധജ്വാല '

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ദളിത് – ആദിവാസി-മുസ്‌ലീം ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ നവം 1 ന് കേരളപ്പിറവി ദിനത്തില്‍ കേരളമെമ്പാടും ‘ലക്ഷം പ്രതിഷേധജ്വാല ‘ സംഘടിപ്പിക്കുമെന്ന് സ്ത്രീ പ്രസ്ഥാനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സംയുക്ത യോഗം.

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കവും ഇന്ത്യയിലെമ്പാടും ആദിവാസി-ദളിത് – മുസ്‌ലിം – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ശക്തിപെട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘപരിവാര്‍ ഫാസിസവല്‍ക്കരണ ശ്രമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി.കേരളത്തിലും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നീതിക്കായി തെരുവില്‍ സമരത്തിലാണ്. വിദ്യാലയങ്ങളിലടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ നിയമപരിരക്ഷ കിട്ടാതെ വീണ്ടും ഭരണകൂട പീഡനത്തിനിരയാകുന്നു.

ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും യോഗം വിലയിരുത്തി. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു.

ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ ഐക്യം സൃഷ്ടിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിഷേധ ജ്വാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് നവംബര്‍ 1 ന് വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ തെരുവുകളിലും താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും തൊഴിലിടങ്ങളിലും പ്രതിഷേധ ജ്വാല തെളിക്കാനാണ് തീരുമാനം.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.അജിത, ശീതള്‍ ശ്യാം, അമ്മിണി വയനാട്, ഗോമതി ജി (മൂന്നാര്‍) എം. സുല്‍ഫത്ത്, റംസീന ഉമൈബ ജ്യോതി നാരായണന്‍ , സോണിയ ജോര്‍ജ് ഡോ.പി.ഗീത, പ്രൊഫ. കുസും ജോസഫ്, ശ്രീജ നെയ്യാറ്റിന്‍കര ഡോ. സ്മിത പി കുമാര്‍, അഡ്വ രമ. കെ എം ,ബള്‍ക്കീസ് ബാനു, അഡ്വ. ഭദ്ര , പ്രസന്ന പാര്‍വ്വതി ചിത്ര നിലമ്പൂര്‍, അമൃത കെ.എസ്., ബിന്ദു തങ്കം കല്യാണി , സ്മിത പന്ന്യന്‍, സീന യു.ടി.കെ, സാവിത്രി. കെ.കെ, റിന്‍സ തസ്‌നി, അഖില്‍ വൈ.എസ്, മാനസി ദൈവാനി എന്നിവരടങ്ങിയ പ്രസീഡിയത്തെ യോഗം തെരെഞ്ഞെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും