സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ യുപിയും രാജസ്ഥാനും മുന്നിൽ

വിമെന്‍ പോയിന്‍റ് ടീം

2019ൽ രാജ്യത്ത്‌ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്തത്‌ ഉത്തർപ്രദേശിലെന്ന്‌ ദേശീയ ക്രൈം റെക്കോർഡ്‌ ബ്യൂറോയുടെ കണക്ക്‌. 2019ൽ രാജ്യത്താകെ 4,05,861  കേസുകളാണ്‌ രജിസ്റ്റർ ചെയ്തത്‌. ഇതിൽ -59,853ഉം യുപിയിലാണ്‌. രാജസ്ഥാൻ–-41,550, മഹാരാഷ്‌ട്ര–-37,144,‌ പശ്ചിമ ബംഗാൾ–-30,394 തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പിന്നാലെയുണ്ട്‌.

പട്ടികയിൽ 11,462 കേസുകളുള്ള കേരളം 13ാം സ്ഥാനത്താണ്‌. 201-7ൽ 11,057ഉം 2018ൽ 10,461 ഉം കേസുകളാണ്‌ സംസ്ഥാനത്ത്‌ രജിസ്റ്റർ ചെയ്തത്‌. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ പരാതിയുമായി പൊലീസ്‌ സ്‌റ്റേഷനിൽ എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്‌.

എന്നാൽ, ഉത്തർപ്രദേശ്‌ അടക്കം ആദ്യ പത്തിൽ ഇടം നേടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതി ഇക്കാര്യത്തിലും മോശമാണ്‌. പകുതിയിലധികം കേസുകളും പൊലീസ്‌ സ്‌റ്റേഷനിൽ എത്താറില്ല.‌ റിപ്പോർട്ടു ചെയ്യുന്ന കേസുകളുടെ എണ്ണം മാത്രമാണ് ക്രൈം റെക്കോർഡ്‌ ബ്യൂറോ‌ പുറത്തുവിടുന്നതും. മുഴുവൻ കേസുകളും റിപ്പോർട്ട്‌ ചെയ്‌താൽ ഇവിടങ്ങളിലെ സ്ഥിതി കൂടുതൽ മോശമാകും. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കുറവ്‌ നാഗാലൻഡിലാണ്  (-43)‌. കേന്ദ്ര ഭരണ പ്രദേശം ദാമൻ ദിയുവും‌ (33). എന്നാൽ ബലാത്സംഗക്കേസുകളിൽ ഒന്നാമത്‌ രാജസ്ഥാനാണ്‌‌. 5997 കേസുകളാണ്‌ 2019ൽ രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തത്‌. 3065 കേസുകളുമായി ഉത്തർപ്രദേശ്‌ തൊട്ടുപിന്നാലെയുണ്ട്‌. രാജ്യത്തൊട്ടാകെ 32,033 ബലാത്സംഗ കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും