സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീണാ ജോര്‍ജിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

വിമെൻ പോയിന്റ് ടീം

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വീണാ ജോര്‍ജ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ആറന്മുള മണ്ഡലത്തിലെ വോട്ടറായ വി.ആര്‍ സോജിയാണ് ഹര്‍ജി നല്‍കിയത്. ദുബൈയിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യയിലും പുറത്തും ഒരേപോലെ കൈകാര്യം ചെയ്യാവുന്ന അക്കൗണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണുള്ളത്. ഭര്‍ത്താവിന്റെ പേരിലുള്ള ഹൗസിങ് ലോണ്‍ സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഈ വായ്പാ തുക മേല്‍പ്പറഞ്ഞ അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ത്ഥനാ നിരതയായി നില്‍ക്കുന്ന വീണയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഇത് തന്റെ സഹപാഠിയായിരുന്നയാള്‍ പോസ്റ്റു ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.

എന്നാല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായിരിക്കുന്ന അസോസിയേഷന്റെ മാനേജിങ് കമ്മിറ്റിയംഗമാണ് ഈ ചിത്രം പോസ്റ്റു ചെയ്തതെന്നും  ഇത് സാമുദായികമായി വോട്ടുതട്ടാന്‍ വീണയുടെ അറിവോടെ ചെയ്തതാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

വീണയ്ക്കുവേണ്ടി അഖില മലങ്കര അല്‍മായ വേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം നടത്തുകയും ചെയ്തു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മറ്റ് നിയമങ്ങളുടെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും