സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം, കൂടുതല്‍ പ്രതികരണത്തിനില്ല': കെ.പി.എ.സി ലളിത

വിമെന്‍ പോയിന്‍റ് ടീം

സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പില്‍ വിശദീകരണവുമായി കെ.പി.എ.സി ലളിത.

ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞതായിട്ടായിരുന്നു പത്രക്കുറിപ്പ്. എന്നാല്‍ ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന കെ.പി.എ.സി ലളിതയുടെ മറുപടി.

‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. സെക്രട്ടറിയുടെ ഏകാധിപത്യ സ്വഭാവമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും