സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ബൃന്ദ കാരാട്ടിന്റെ പേരും

വിമെന്‍ പോയിന്‍റ് ടീം

വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ  കുറ്റപത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പേരും ഉൾപ്പെടുത്തി ഡല്‍ഹി പൊലീസ്. പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള പ്രക്ഷോഭങ്ങളാണ്‌ കലാപകാരണമെന്ന സംഘപരിവാർ ഭാഷ്യം അനുസരിച്ചാണ് പൊലീസ് നീക്കം. വംശഹത്യയ്‌ക്ക് പരസ്യആഹ്വാനംചെയ്ത ബിജെപി നേതാക്കളെ സംരക്ഷിച്ചുകൊണ്ടാണ് പ്രക്ഷോഭകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രതിക്കൂട്ടിലാക്കുന്നത്.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ആനി രാജ, സിപിഐ എംഎൽ–-ലിബറേഷൻ പൊളിറ്റ്‌ബ്യൂറോ അംഗം കവിത കൃഷ്‌ണൻ, മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്‌,  ബിജെപി വിട്ട  മുൻഎംപി ഉദിത്‌രാജ്‌,  പ്രമുഖ അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ ഹർഷ്‌ മന്ദർ, ശാസ്‌ത്രജ്ഞൻ ഗൗഹർ റാസ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.
കോൺഗ്രസ്‌ മുൻ കൗൺസിലർ ഇസ്രത്‌ ജഹാനും മറ്റൊരു സാക്ഷിയും മൊഴി നൽകിയെന്ന പേരിലാണ്‌  നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ചേർത്തത്‌.  നേതാക്കൾ സർക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും സമരം ദീർഘകാലം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നും ‌ ഇസ്രത്‌ ജഹാൻ മൊഴി നൽകിയതായി ‌ കുറ്റപത്രത്തിൽ പറയുന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രൊഫ. ജയതി ഘോഷ്‌, പ്രൊഫ. അപൂർവാനന്ദ, രാഹുൽ റോയ്‌,  യോഗേന്ദ്ര യാദവ്‌ എന്നിവരുടെ പേരുകൾ കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‌‌ പിന്നാലെയാണ്‌ ബൃന്ദയടക്കമുള്ളവരുടെ പേരുകൾ  ചേർത്തത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും