സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളില്‍ കാണുന്ന കീറലുകളാണ് പുതിയ ട്രെന്‍ഡ്. കണ്ടാല്‍ കീറിപറിഞ്ഞ വസ്ത്രമാണെന്ന് തോന്നുമെങ്കിലും ആയിരങ്ങള്‍ വിലമതിക്കുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളാണിവ. എന്നാല്‍ ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ഇനി മുതല്‍ സൗദിയില്‍ ധരിക്കേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മാന്യത വേണമെന്നും കീറിപറിഞ്ഞ വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുമാണ് സൗദിയുടെ പുതിയ ഉത്തരവ്. ഇത്തരം വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മാന്യത വേണമെന്ന്!! Published: June 23 2016, 17:25 [IST] By: Neethu സൗദി: സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളില്‍ കാണുന്ന കീറലുകളാണ് പുതിയ ട്രെന്‍ഡ്. കണ്ടാല്‍ കീറിപറിഞ്ഞ വസ്ത്രമാണെന്ന് തോന്നുമെങ്കിലും ആയിരങ്ങള്‍ വിലമതിക്കുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളാണിവ. എന്നാല്‍ ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ഇനി മുതല്‍ സൗദിയില്‍ ധരിക്കേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മാന്യത വേണമെന്നും കീറിപറിഞ്ഞ വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുമാണ് സൗദിയുടെ പുതിയ ഉത്തരവ്. ഇത്തരം വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. jeans-belly സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇത്തരം വസ്ത്രങ്ങള്‍ എന്നും, മതത്തിനും സമൂഹത്തിനും വിരുദ്ധമാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇത്തരം കീറിപറിഞ്ഞ വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങളുടെ വ്യാപാരം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്കും വിതരണകാര്‍ക്കും നോട്ടീസ് നല്‍കി. നിയമത്തെ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അറിയിച്ചു.