സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡോ. കപില വാത്സ്യായനൻ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ഭാരതീയ സംസ്‌കാരത്തിന്റെ ബഹുസ്വരതയും മാനവികമൂല്യങ്ങളും ഉയർത്തിപ്പിടിച്ച പ്രമുഖ കലാപണ്ഡിത ഡോ. കപിലാ വാത്സ്യായൻ(92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ‌ ഗുൽമോഹർ എൻക്ലേവിലെ വസതിയിലായിരുന്നു അന്ത്യം.  ശാസ്‌ത്രീയനൃത്തം, ചിത്രകല, വാസ്‌തുശാസ്‌ത്രം, കലാചരിത്രം എന്നിവയില്‍ അതുല്യ സംഭാവന നൽകി‌. രാജ്യസഭാം​ഗമായി. 2011ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

രാംലാലിന്റെയും സത്യവതി മാലിക്കിന്റെയും മകളായി 1928 ഡിസംബർ 25ന് ജനനം.  കഥക്, മണിപ്പൂരി, ഒഡീസി, ഭരതനാട്യം എന്നിവ അഭ്യസിച്ചു. അമേരിക്കയില്‍നിന്ന് ആധുനിക നൃത്തകലയിലും പ്രാവീണ്യം നേടി. മിഷിഗൺ സർവകലാശാലയിൽനിന്ന്‌ രണ്ടാം എംഎ. ബനാറസ്‌ സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌ഡി.

‘ദ സ്‌ക്വയർ ആൻഡ്‌ ദ സർക്കിൾ ഓഫ്‌ ഇന്ത്യൻ ആർട്ട്‌’, ‘ഭരത: ദ നാട്യശാസ്‌ത്ര’, ‘മാത്രാലക്ഷണം’, ‘ഡാൻസ്‌ ഇൻ ഇന്ത്യൻ പെയിന്റിങ്‌’, ‘ട്രഡീഷൻ ഓഫ്‌ ഇന്ത്യൻ ഫോക്ക്‌ ഡാൻസ്‌’, ‘ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്‌’, ‘ആർട്ട്‌സ്‌ ഓഫ്‌ കേരള ക്ഷേത്രം’ തുടങ്ങി നിരവധി പുസ്‌തകങ്ങൾ രചിച്ചു‌. കേരളത്തോടും കഥകളിയോടുമുള്ള താൽപ്പര്യവും പലപ്പോഴും കപില വെളിപ്പെടുത്തി‌.

2006ൽ രാജ്യസഭാംഗത്വം ലഭിച്ചെങ്കിലും വിവാദങ്ങളെ തുടർന്ന്‌ രാജിവച്ചു. 2007ൽ വീണ്ടും രാജ്യസഭാംഗമായി. പ്രമുഖ ഹിന്ദി എഴുത്തുകാരൻ എസ്‌ എച്ച്‌ വാത്സ്യായനുമായി 1956ൽ വിവാഹിതയായി. 1969ൽ വേർപിരിഞ്ഞു. കവിയും വിമർശകനുമായ കേശവ്‌മാലിക്ക്‌ സഹോദരന്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും