സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോൺഗ്രസുകാരനെ ന്യായീകരിച്ച് ചെന്നിത്തലയുടെ സ്‌ത്രീവിരുദ്ധപ്രസ്‌താവന

വിമെന്‍ പോയിന്‍റ് ടീം

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌‌പെക്‌ടറെ ന്യായീകരിച്ചും സ്‌ത്രീവിരുദ്ധ പ്രസ്‌താവന നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌‌പെക്‌ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ചെന്നിത്തല വിവാദ പ്രസ്‌താവന നടത്തിയത്. 'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ' എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പീഡനത്തെ നിസാരവത്‌കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാർ. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നൽകിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ട്. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും