സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഭയ കേസ്‌: വിചാരണ ഹൈക്കോടതി രണ്ടാഴ്‌ചത്തേക്ക് സ്റ്റേ ചെയ്‌തു‌

വിമെന്‍ പോയിന്‍റ് ടീം

സിസ്റ്റർ അഭയ കേസിന്റെ വിചാരണ ഹൈക്കോടതി രണ്ടാഴ്‌ചത്തേക്ക് സ്റ്റേ ചെയ്‌തു‌. കോവിഡ് സാഹചര്യം ഗുരുതരമാണന്നും വിചാരണ തടയണം എന്നും ആവശ്യപ്പെട്ട് പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

തിരുവനതപുരത്ത് കോവിഡ് കേസുകൾ കൂടുതൽ ആണെന്നും, അവിടെ താമസ സൗകര്യം ഇല്ലെന്നും വിചാരണ തുടരാൻ ബുദ്ധിമുട്ടുണ്ടന്നും പ്രതികൾ ബോധിപ്പിച്ചു. ഹർജിക്കാർക്ക് 70 ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവർ ആണന്നും പലരും ക്യാറന്റയിനാൽ പോകേണ്ടി വരുമെന്നും ഹർജിക്കാർ ബോധിപ്പിച്ചു.കേസ് ഈ മാസം 30 ന്  വീണ്ടും പരിഗണിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും