സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആംആദ്മി എംഎല്‍എക്കെതിരെ കേസ്

വിമെൻ പോയിന്റ് ടീം

സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ ആംആദ്മി എംഎല്‍എ ദിനേഷ് മൊഹാനിയക്കെതിരെ പോലീസ് കേസെടുത്തു. സംഘം വിഹാറിലെ എംഎല്‍എയാണ് ദിനേഷ് മൊഹാനിയ. സൗത്ത് ദില്ലിയിലെ സംഘം വിഹാറിലെ സ്ത്രീകളോടാണ് എംഎല്‍എ അപമര്യാദയായി പെരുമാറിയത്. നാട്ടില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് പരാതി നല്‍കാനെത്തിയ സ്ത്രീകളോടാണ് ആം ആദ്മി എംഎല്‍എ ദിനേഷ് മൊഹാനിയ അപമര്യാദയായി പെരുമാറിയത്. തിങ്കളാഴ്ച അഴിമതി നിരോധന സംഘം 400 കോടി രൂപയുടെ വാട്ടര്‍ ടാങ്ക് അഴിമതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ദില്ലി പോലീസിനെ പ്രതിരോധത്തിലാക്കുന്ന അടുത്ത ആരോപണം വന്നിരിക്കുന്നത്. സെക്ഷന്‍ 506, 509 വകുപ്പുകള്‍ ചേര്‍ത്താണ് ദിനേഷ് മൊഹാനിയക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 323 ഉം എംഎല്‍എക്കെതിരെ ചുമത്തി നെബ് സെറായി പോലീസ് സ്‌റ്റേഷനില്‍ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി നല്‍കാന്‍ എത്തിയ സ്ത്രീകളെ എംഎല്‍എയും അനുയായികളും തള്ളി പുറത്താക്കുകയായിരുന്നു. പിന്നീട് സ്ത്രീകളും എംഎല്‍എക്കെതിരെ ബലപ്രയോഗം നടത്തി. ദില്ലി ജലവിഭവ ബോര്‍ഡ് ഉപാധ്യക്ഷനായ ദിനേഷ് മൊഹാനിയെ ഇതിനു മുമ്പും സ്ത്രീകള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ത്രീകള്‍ ആരോപിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും