സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിദിനാചരണം, സെപ്റ്റംബർ 5ന് ഭരണഘടനാ സംരക്ഷണ കൂട്ടായ്മ

വിമെന്‍ പോയിന്‍റ് ടീം

ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിദിനത്തില്‍ രാജ്യമെമ്പാടുമുള്ള അഞ്ഞൂറിലേറെ വനിതാസംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ കൂട്ടായ്മ സെപ്റ്റംബര്‍ അഞ്ച്, ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കേരളത്തിലും നടക്കും. സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 'If we  do not rise - Kerala'  എന്ന ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന പരിപാടി സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. 

ഭരണകൂടം തന്നെ ഭരണഘടനയെ അവഗണിക്കുകയും അട്ടിമറിക്കുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രീയസാഹചര്യത്തിലൂടെയാണ് ഇന്ത്യാ മഹാരാജ്യം കടന്നു പോവുന്നത്.ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം, തുല്യനീതി ഫെഡറലിസം തുടങ്ങി ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം അടക്കം അപകടമുഖത്താണ്. രാഷ്ട്രത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള കൈകോര്‍ക്കലാണ് ഈ ക്യാംപെയിന്‍.

എഴുത്തുകാരായ ജെ.ദേവിക, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, ഷബ്നം ഹഷ്മി,  കെ.അജിത (അന്വേഷി), ആർ പാർവതി ദേവി,പ്രൊഫ.ഒ.ജി.ഒലീന, ടി. രാധാമണി, രൂപ്സിത ഘോഷ്, അഡ്വ.പി. വസന്തം, അപര്‍ണ്ണ, സണ്ണി കപിക്കാട്, 
ഡോ. അജിത്‌ കുമാർ.ജി, ഡോ. വി.പി.പി. മുസ്തഫ, ആര്യ രാജേന്ദ്രൻ, ദീപ്സിത ധര്‍, വിജി പെണ്‍കൂട്ട് തുടങ്ങിയവര്‍ പരിപാടിക്കൊപ്പം അണിചേരും. ഭരണഘടനയുടെ ആമുഖവായന, ഓണ്‍ലൈന്‍ ചിത്രരചന, കവിത-ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. എഴുത്തുകാര്‍, കലാകാരന്മാര്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവര്‍ ഭരണഘടനാ സംരക്ഷണ കൂട്ടായ്മയില്‍ പങ്കെടുക്കും .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും