സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതി

വിമെൻ പോയിന്റ് ടീം

ദുബായില്‍ സോഷ്യല്‍ മീഡിയയില്‍ മതവിരുദ്ധ ട്രോളുകള്‍ ട്വീറ്റ് ചെയ്ത മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതി. ഭിന്നലിംഗത്തില്‍പ്പെട്ടവരെയും നിരീശ്വരവാദികളെയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് പരാതിക്കാധാരം. മിഡില്‍ ഈസറ്റിലെ മിക്ക രാജ്യങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ ദൈവനനിന്ദാ നിയമപ്രകാരമാണ് ശിക്ഷ വിധിക്കുക. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായാണ് ഈ രാജ്യങ്ങളില്‍ ദൈവനിന്ദ കണക്കാക്കുന്നത്. ഖുര്‍ആനില്‍ സ്ത്രീ ലൈംഗികാവയവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില വാചകങ്ങള്‍ കടമെടുത്ത് 16കാരിയായ ഫെമിനിസ്റ്റ് ട്വീറ്റ് ചെയ്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളുള്‍പ്പെടെയാണ് പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഉപയോക്താക്കളാണ് പെണ്‍കുട്ടിയുടെ നടപടിയെക്കുറിച്ച് പോലീസിലും ട്വിറ്ററിനും റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌ക്രീന്‍ ഷോട്ട് തങ്ങളുടെ ഫോളോവേഴ്‌സിന് അയച്ചുനല്‍കിയത്. ഇതോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മറ്റ് പല അക്കൗണ്ടുകളില്‍ നിന്നും സമാന പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റോടെ ട്വിറ്റര്‍ അക്കൗണ്ട് ഡീലീറ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് നിരവധിപേര്‍ സംഭവം ട്വിറ്ററിന് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി ദൈവനിന്ദയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ പ്രാദേശിക ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയകളില്‍ ഇത്തരത്തില്‍ മതനിന്ദയും പ്രകടമാക്കുന്ന പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികളാണ് സ്വീകരിക്കുക. നേരത്തെ 2012ല്‍ കുവൈത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ട് സ്വന്തം പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ചിരുന്നു. കുറ്റക്കാരന് വധശിക്ഷ വിധിക്കാനായിരുന്നു പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തുവെന്ന് ഇയാള്‍ കോടതിയ്ക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും