സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സരിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

വിമെൻ പോയിന്റ് ടീം

സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. സോളാര്‍ കമ്മീഷനാണ് സരിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഈ മാസം 27 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം സോളാര്‍ കമ്മീഷന്‍ നല്‍കിയത്.

തുടര്‍ച്ചയായി കമ്മീഷന് മുമ്പാകെ ഹാജരാകാത്തതെ സരിത കളവ് പറഞ്ഞ് ഒഴിവാകുന്നതായി കമ്മീഷന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ മൂന്ന് തവണയായി സരിത ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ്. അമ്മയ്ക്ക സുഖമില്ലെന്നായിരുന്നു ആദ്യ തവണ പറഞ്ഞ കാരണം.

പിന്നീട് തനിക്ക് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നും അതിനായി സമയം അനുവദിക്കണമെന്നും പറഞ്ഞ് ഹാജരായില്ല.

മൂന്നാമത്തെ തവണ തന്റെ ഇടതുകൈയില്‍ മുഴയുണ്ടെന്നും അതിന് സര്‍ജറി ആവശ്യമാണെന്നും പറഞ്ഞു. എന്നാല്‍ സരിത പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമായതായി കമ്മീഷന്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് സരിതയെ അറസ്റ്റ് ചെയ്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. കമ്മീഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള നടപടി കമ്മീഷന്‍ കൈക്കൊള്ളുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും