സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സമൂഹ്യ പ്രതിരോധം അകലെ: സൗമ്യ സ്വാമിനാഥൻ

വിമെന്‍ പോയിന്‍റ് ടീം

കോവിഡിനെതിരെ സമൂഹ്യപ്രതിരോധം നിലവിൽ വരണമെങ്കിൽ കുറഞ്ഞത് 50 –- 60 ശതമാനം ജനങ്ങൾക്ക്‌ രോഗത്തെ പ്രതിരോധിക്കാനാകണമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യൂഎച്ച്‌ഒ) മുഖ്യശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ.

നിലവിൽ ചില രാജ്യങ്ങളിൽ 5 –- 10 ശതമാനം ആളുകളിലോ ചിലയിടത്ത്‌ പരമാവധി 20 ശതമാനം പേരിലോ മാത്രമാണ് പ്രതിവസ്‌തുക്കളുള്ളത്‌. ഇത്‌ സമൂഹ്യപ്രതിരോധമായി കണക്കാക്കാനാകില്ല. എന്നാൽ, ഇക്കൂട്ടർ രോഗവ്യാപനം തടയുന്നതിന്‌ സഹായകരമാകുമെന്നും മലയാളിയായ സൗമ്യ പറഞ്ഞു. 

വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച്‌ 70 –-80 ജനങ്ങളിൽ പ്രതിവസ്‌തുക്കൾ ഉണ്ടായാൽ മാത്രമാണ്‌ സമൂഹ്യപ്രതിരോധം ഉണ്ടാവുക‌. ബ്രിട്ടണിൽ ആദ്യഘട്ടത്തിൽ സമൂഹ്യപ്രതിരോധത്തിലൂടെ മറികടക്കാമെന്ന്‌ ആശയം വന്നിരുന്നു. എന്നാലിത്‌ വാക്‌സിനിലൂടെ തന്നെ പരിഹരിക്കുന്നതാണ്‌ സമർഥമായ തീരുമാനം‌–- സൗമ്യ സ്വാമിനാഥൻ പറഞ്ഞു‌‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും