സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിവാഹ നോട്ടീസ് രജിസ്ട്രേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചു  

വിമെന്‍ പോയിന്‍റ് ടീം

പ്രത്യേക വിവാഹ നിയമപ്രകാരം സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.നോട്ടീസ് സബ്‌രജിസ്റ്റർ ഓഫീസിലെ നോട്ടീസ് ബോര്‍ഡിൽ  പ്രദർശിപ്പിക്കണം .

രജിസ്ട്രേഷന്‍ വകുപ്പിലെ  സേവനങ്ങൾ ഓൺലൈൻ ആയി മാറിയതോടെ ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019   മുതൽ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുന്നുണ്ട്.ഇത്തരം വിവാഹ നോട്ടീസുകൾ ഡൌൺലോഡ് ചെയ്തു വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതടക്കമുള്ള പരാതികൾ മുഖ്യമന്ത്രിക്കും   രജിസ്ട്രേഷന്‍ മന്ത്രിക്കും ലഭിച്ചിരുന്നു. 

രജിസ്ട്രേഷന്‍  ഇൻസ്‌പെക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർദ്ദേശമെന്നും മന്ത്രി അറിയിച്ചു . 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും