സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘വർക്ക് ഫ്രം ഹോം’; സ്ത്രീകൾ നേരിടുന്നത് കടുത്ത വെല്ലുവിളി

വിമെന്‍ പോയിന്‍റ് ടീം

കോവിഡ് കാലത്തെ ജോലി സൗകര്യം എന്ന നിലയിൽ വർക്ക് ഫ്രം ഹോം സംവിധാനം പ്രചരിക്കുകയാണെങ്കിലും സ്ത്രീകൾക്ക് ഈ ജോലി സൗകര്യം പ്രതികൂലമാണെന്നു  സർവേ.

ഓഫിസില്‍ ഇരുന്ന് ചെയ്യേണ്ട ജോലി വീട്ടിലിരുന്നു ചെയ്യുന്നതിനു പുറമെ വീട്ടുജോലികളും കൂടി ചെയ്യേണ്ടി വരുന്നതു സ്ത്രീകളെ തളര്‍ത്തുന്നതായാണ് രാജ്യത്തെ മുന്‍നിര നഗരങ്ങളിലെ സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേ പറയുന്നത്.വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ 50 ശതമാനം സ്ത്രീകള്‍ക്കും ജോലി ചെയ്യാനുള്ള പ്രേരണയോ പ്രചോദനമോ ലഭിക്കുന്നില്ലെന്നും സര്‍വേ പറയുന്നു.പ്രകടനത്തില്‍ പിന്നാക്കം വന്നത് സ്ത്രീകളുടെ കരിയറിലെ ഭാവിയെയും ബാധിക്കുന്നു.പിങ്ക് ലാഡ്‌ഡർ എന്ന സ്ഥാപനം ആണ്‌ സർവെയ്‌ക്കു പിന്നിൽ. 

ഡൽഹി , മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ,കൊൽക്കൊത്ത എന്നീ നഗരങ്ങളിൽ 250 സ്ത്രീകളിലാണ് സർവേ നടത്തിയത് .67 ശതമാനം മാനേജർമാർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ കൃത്യസമയം പാലിച്ചെന്നും എന്നാൽ 33 ശതമാനം പേർ സമയം പാലിച്ചില്ലെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.55 ശതമാനം സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 

വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നതില്‍ ഓരോ സ്ഥാപനത്തിലെയും മാനേജര്‍മാരുടെ പങ്ക് വളരെ വലുതാണ്.പലരും സ്ത്രീകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന പരാതിയും വ്യാപകമാണ്. ജോലി ചെയ്യാന്‍ അപ്രയോഗികമായ സമയം അനുവദിക്കുക തുടങ്ങിയ നടപടികളും സ്ത്രീ തൊഴിലാളികളുടെ ജീവിതം അസഹനീയമാക്കുന്നു.ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതലായി ജോലി നഷ്ടം ഉണ്ടാകുകയും അത് സമൂഹത്തില്‍ വലിയ തോതിലുള്ള അസംതുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും എന്ന മുന്നറിയിപ്പാണ് സര്‍വേ നല്‍കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും