സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലോറി തൊഴിലാളികളെ പരിശോധിക്കണം; ആലപ്പുഴയിൽ റോഡിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ലോറി തൊഴിലാളികളെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ റോഡിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം. വഴിച്ചേരി മാർക്കറ്റിലാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് മാർക്കറ്റിലേക്ക് വന്ന ലോറികൾ സ്ത്രീകൾ തടഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ലോറി കടത്തിവിടാതെ റോഡിൽ കസേരയിട്ട് സ്ത്രീകൾ പ്രതിഷേധിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കൊവിഡ് പരിശോധന കർശനമാക്കുമെന്ന് പൊലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് സ്ത്രീകൾ പ്രതിഷേധം അവസാനിപ്പിച്ചത്.കായംകുളത്ത് ഇതര സംസ്ഥാന ലോറിക്കാരിൽ നിന്ന് പച്ചക്കറി വ്യാപാരിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇയാളിൽ നിന്ന് മുപ്പതോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതേ തുടർന്ന് ആലപ്പുഴയിൽ പല മാർക്കറ്റുകളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും