സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സല്‍മാന്‍ പറഞ്ഞത് തെറ്റാണെന്ന് പിതാവ്

വിമെൻ പോയിന്റ് ടീം

സല്‍മാന്‍ ഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിതാവ് സലീം ഖാന്‍. സല്‍മാന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് സലിംഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

‘സല്‍മാന്‍ പറഞ്ഞത് തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ല. സല്‍മാന്റെ ഉപമയും ഉദാഹരണവും പറഞ്ഞ സാഹചര്യവുമെല്ലാം തെറ്റാണ്. എന്നാല്‍ അതിനുപിന്നില്‍ ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല.’  അദ്ദേഹം അഭിപ്രായപ്പെട്ടു.
‘സല്‍മാന്റെ കുടുംബത്തിനും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു.’ എന്നു അദ്ദേഹം ട്വീറ്റു ചെയ്യുകയും ചെയ്തു.

പുതിയ ചിത്രം ‘സുല്‍ത്താന്റെ’ ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ‘ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപ്പോലെ ‘ ആയിരുന്നു തന്റെ അവസ്ഥ എന്ന സല്‍മാന്റെ പരാമര്‍ശമാണ് വിവാദമായത്. ചിത്രത്തിലെ ഗുസ്തി രംഗങ്ങളെക്കുറിച്ച് സ്‌പോട്ട്‌ബോയെക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സല്‍മാന്റെ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പു പറയണമെന്നാണ് കമ്മീഷന്‍ സല്‍മാനോട് നിര്‍ദേശിച്ചിരിക്കുന്നത്. മാപ്പു പറഞ്ഞില്ലെങ്കില്‍ വിശദീകരണം നല്‍കാന്‍ വിളിപ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും