കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്കി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മജീസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കാസർകോട് തൈക്കടപ്പുറത്ത് ആണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റേറഷനിൽ പരാതി നല്‍കിയത് . മാതാവിനുംഇക്കാര്യം അറിയാമെന്നും മൊഴിയിലുണ്ട്. അവരേയും പ്രതി ചേർത്തേക്കും. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരുതവണ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. ഈ സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മാവന് ആണ് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്.