സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് 354 സ്ത്രീകള്‍

വിമെൻ പോയിന്റ് ടീം

ഇറാഖിലെ ഫലൂജ നഗരം സൈന്യം തിരിച്ച് പിടിച്ചതോടെ ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് 354 സ്ത്രീകള്‍. ഐസിസ് ലൈംഗിക അടിമകളായ ഉപയോഗിച്ചിരുന്ന സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സംഘമാണ് മോചിപ്പിയ്ക്കപ്പെട്ടത്. യസീദി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെയാണ് മോചിപ്പിച്ചത്. ഐസിസുകാരുടെ മുഖ്യ ശത്രുക്കളെന്ന് മുദ്രകുത്തപ്പെട്ടവരാണ് യസീദികള്‍. അതിനാല്‍ തന്നെ ഇവരോടുള്ള ഐസിസിന്ഡറെ പീഡന മുറകള്‍ മനുഷ്യ മനസാക്ഷിയെപ്പോലും ഞെട്ടിയ്ക്കുന്നവയാണ്. യസീദി ഭൂരിപക്ഷ മേഖലയായ ഷിംഗാളില്‍ നിന്നും തട്ടിക്കൊണ്ട് പോയ സ്ത്രീകളെയാണ് സൈന്യം മോചിപ്പിച്ചത്.

ഐസിസിന്റെ ക്രൂരതകളുടെ കൂത്തരങ്ങായി മാറിയ ഫലൂജ നഗരത്തിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്നത് ജൂണ്‍ 27 മുതലാണ്. രണ്ടര വര്‍ഷത്തിലേറെയായി ഐസിസ് ഫലൂജ പിടിച്ചെടുത്തിട്ട്. യസീദികള്‍ ആയതിനാല്‍ തന്നെ മറ്റ് ലൈംഗിക അടിമകളെക്കാളും തരംതാഴ്ന്ന രീതിയിലാണ് ഐസിസുകാര്‍ ഈ തടവുകാരോട് പെരുമാറുന്നത്. ആയുസ് മാത്രം ബാക്കിയവുന്നത് സ്ത്രീകള്‍ ആയതിനാല്‍ മാത്രമാണ്. അല്ലാത്ത പക്ഷം ഐസിസിന്റെ കൊലക്കത്തിയ്‌ക്കോ, തോക്കിന്‍ മുനയ്‌ക്കോ ഇരയാകും. പട്ടിണിയ്ക്കിട്ടും കൂട്ടബലാത്സംഗം നടത്തിയുമാണ് സ്ത്രീകളെ ഐസിസ് പീഡിപ്പിച്ചിരുന്നത്. രക്ഷപ്പെടുത്തിയ സ്ത്രീകളുടെ സംരക്ഷണം ഇറാഖി സൈന്യത്തിനും വിവിധ കുര്‍ദ് ഗ്രൂപ്പുകള്‍ക്കുമാണ്. സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് ഈ സ്ത്രീകളെ എത്തിയ്ക്കുന്നതിന്റെ ഉത്തരവാദിത്തവും ഇത്തരം സംഘടനകള്‍ക്കാണ്. വൈദ്യ പരിശോധന ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ത്രീകളെ മടക്കി അയക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും