സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തകേസ്‌ : ഫ്രാങ്കോ മുളക്കലിന്റെ ഹർജി തള്ളി

വിമെന്‍ പോയിന്‍റ് ടീം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതൽ ഹർജി ഹൈക്കോടതി തള്ളി.ബിഷപ്പ് വിചാരണ നേരിടണം. കറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

കേസ് നീട്ടി കൊണ്ട്  പോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടന്നും പ്രഥമ വിവര റിപോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഘം ചെയ്തിട്ടുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദം കോടതി കണക്കിലെടുത്തു.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു.

തനിക്കെതിരെ കൃത്യമായ തെളിവുകൾ ഒന്നും ഇല്ലന്നും കേസ് കെട്ടിച്ചമച്ചതാണന്നുമായിരുന്നു ബിഷപ്പിന്റെ വാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും