സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ (71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരെ ഒരാഴ്ച മുമ്പെ മുംബൈ ഗുരുനാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സരോജ് ഖാന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എൻ്നാണ് റിപ്പോര്‍ട്ടുകള്‍. മകൻ രാജു ഖാൻ ഇടയ്ക്ക് അവരുടെ ആരോഗ്യവിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു.

മാധുരി ദീക്ഷിതിനു വേണ്ടി 2019ൽ കലങ്ക് എന്ന ചിത്രത്തിലായിരുന്നു സരോജ് ഖാൻ അവസാനമായി പ്രവര്‍ത്തിച്ചത്.1948 നവംബര്‍ 22നായിരുന്നു സരോജ് ഖാൻ്റെ ജനനം. നിര്‍മല നാഗ്‍‍പാൽ എന്നായിരുന്നു യഥാര്‍ഥ പേര്. മൂന്നാം വയസിൽ നസാറാനാ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സരോജ് ഖാൻ്റെ രംഗപ്രവേശം. തുടര്‍ന്ന് 1950കളിൽ ബാക്ക് ഗ്രൗണ്ട് നര്‍ത്തകിയായി സജീവമായി. നൃത്ത സംവിധായകായ ബി സോഹൻലാലിനൊപ്പം പ്രവര്‍ത്തിക്കവേയാണ് സരോജ് ഖാൻ നൃത്തം അഭ്യസിച്ചത്. തുടര്‍ന്ന് കൊറിയോഗ്രഫി രംഗത്തേയ്ക്ക് അവര്‍ ചുവടുമാറുകയായിരുന്നു.

തുടക്കത്തിൽ സഹനൃത്തസംവിധായികയായി പ്രവര്‍ത്തിച്ച സരോജ് ഖാൻ പിന്നീട് നൃത്തസംവിധായികയായി പേരെടുത്തു. 1974ൽ ഗീതാ മേരാ നാം ആയിരുന്നു ആദ്യ ചിത്രം. എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവിയ്ക്ക് വേണ്ടി മിസ്റ്റര്‍ ഇന്ത്യ (1987)ൽ ഹവാ ഹവായ് എന്ന ഗാനത്തിനായി ഒരുക്കിയ ചുവടുകള്‍ ശ്രദ്ധേയമാകുകയായിരുന്നു. നാഗിന (1986), ചാന്ദ്നി (1989) എന്നീ ചിത്രങ്ങളിലെ പ്രവര്‍ത്തനവും ശ്രദ്ധിക്കപ്പെട്ടു. തേസാബി(1988)ലെ ഏക്, ദോ, തീൻ, താനേദാര്‍ (1990) എന്ന ചിത്രത്തിലെ തമ്മാ തമ്മാ ലോഗോ എന്ന ഗാനവും ശ്രദ്ധേയമായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും