സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

വിമെന്‍ പോയിന്‍റ് ടീം

സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.

അംഗപരിമിതരായ ജീവനക്കാർരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് ഒഴിവാക്കണമന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ഓഫിസിൽ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യമില്ലെങ്കിൽ ഗ്രൂപ്പ് സി, ഡി ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ജോലി ചെയ്യാം.

നേരത്തെ തന്നെ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും