സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആന്‍ജിയോഗ്രാം ചികിത്സയിലെ പിഴവ്:ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

ആന്‍ജിയോഗ്രാം നടത്തുന്നതിനിടയില്‍ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായെന്നാണ് ആക്ഷേപം. തുടര്‍ന്ന് പരുമലയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൃദയവാല്‍വില്‍ ഒടിഞ്ഞിരുന്ന യന്ത്രഭാഗം നീക്കി.

ആക്ഷേപം ശരിയാണെങ്കില്‍ അത് ഗുരുതരമായ ചികിത്സാ പിഴവാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആന്‍ജിയോഗ്രാമിനിടയില്‍ യന്ത്രഭാഗം ഒടിഞ്ഞ് വാല്‍വില്‍ ഇരുന്നത് ഗുരുതര അനാസ്ഥയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും