സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോടതി സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷം: ജോസഫൈൻ

വിമെന്‍ പോയിന്‍റ് ടീം

‘വിധിയെ സ്വാഗതം ചെയ്യുന്നു. സ്‌ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ച്‌  സംസാരിക്കുമ്പോൾ, ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞ വാക്കുകൾ അടർത്തിമാറ്റി വിവാദമാക്കിയത്‌ നിർഭാഗ്യകരമാണ്‌. കോടതി സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്‌’– -വനിതാ കമീഷൻ അധ്യക്ഷയെ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ.

രാജ്യത്താകെ സ്‌ത്രീകൾക്കെതിരെ പുതിയ രൂപത്തിലുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്‌. ഇവിടെ കഴിഞ്ഞവർഷം അഞ്ച്‌ പെൺകുട്ടികളെയാണ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്‌. ഇതിൽ നാലും പ്രണയാഭ്യർഥന നിരസിച്ചതിനാണ്‌. സ്‌ത്രീധനത്തിന്റെ പേരിൽ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചാണ്‌ ഒരു പെൺകുട്ടിയെ കൊന്നത്‌. പണത്തിനുവേണ്ടി ഭർത്താവ്‌ ഭാര്യയെ മറ്റു പുരുഷന്മാർക്ക്‌ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തതും ആ സ്‌ത്രീ കുട്ടിക്കുമുന്നിൽവച്ച്‌ ബലാത്സംഗത്തിന്‌ ഇരയായതും ഈമാസം ആദ്യമാണ്‌.   അവിടം സന്ദർശിച്ചപ്പോഴാണ്‌ സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ സമൂഹം ചിന്തിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പറഞ്ഞത്‌. സ്‌ത്രീകൾക്കാണ്‌ അവരുടെ ശരീരത്തിനും ലൈംഗികതയ്‌ക്കുംമേലുള്ള അധികാരം.

പ്രണയാഭ്യർഥന നിഷേധിക്കാനും അവർക്ക്‌ അവകാശമുണ്ടെന്ന്‌ സമൂഹം മനസ്സിലാക്കണം എന്നുമാണ്‌ പറഞ്ഞത്‌–- ജോസഫൈൻ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും