സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ജനാധിപത്യ വേദിയായി ഡിടിഎഫ്‌കെ രൂപീകരിച്ചു

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ജനാധിപത്യ വേദിയായി ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (DTFK) രൂപീകരിച്ചു. കർഷകസംഘം ഹാളിൽ ചേർന്ന രൂപീകരണ കൺവെൻഷനിൽ വെച്ചാണ് ഡിടിഎഫ്‌കെ സാക്ഷാത്കരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രാതിനിധ്യത്തോടെയാണ് സംഘടനയുടെ രൂപീകരണം. കൺവെൻഷൻ സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പർ എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്‌തു.

തലചായ്ക്കാൻ ഇടമില്ലാത്ത ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ദൈന്യതയെ സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ലൈഫ്‌മിഷൻ ഭവന പദ്ധതിയിൽ കേരളത്തിലെ എല്ലാ ട്രാൻസ്ജെൻഡറുകൾക്കും വീടുകൾ അനുവദിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിൽ മേഖലയിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന പ്രമേയവും കൺവെൻഷൻ അംഗീകരിച്ചു. സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ഏവർക്കും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുന്നോട്ടു വെക്കാനും അവയ്ക്ക് പരിഹാരം കാണാനുമുള്ള വേദിയായി ഡി ടി എഫ് കെയെ പര്യാപ്തമാക്കി മാറ്റുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് പുരോഗമനപരമായി സംഘടന മുന്നോട്ട് പോവുക.

ഡി ടി എഫ് കെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ  ജൂലൈ മാസത്തിൽ ആരംഭിച്ച്  ആഗസ്ത് 15ന്  സമാപിക്കും. ഭരണഘടനാപരമായും നിയമങ്ങളിലൂടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും നേടിയെടുക്കുവാനുള്ള ഈ സംഘടനയിലേക്ക് സംസ്ഥാനത്തെ മുഴുവൻ ട്രാൻസ്ജെൻഡറുകളും കൈകോർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചാണ് ഡി ടി എഫ് കെ മുന്നോട്ടു പോവുന്നത്. 

ഡി ടി എഫ് കെ സംസ്ഥാന പ്രസിഡന്റായി ഷെറിൻ ആന്റണിയേയും സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്യാമ എസ് പ്രഭയേയും ജോയിന്റ് സെക്രട്ടറിമാരായി അസ്മ, ശിൽപ്പ എന്നിവരേയും വൈസ് പ്രസിഡൻ്റുമാരായി നേഹ സി മേനോൻ, ശ്രാവന്തിക എന്നിവരേയും സംസ്ഥാന ട്രഷറർ ആയി ശിഖയെയും കൺവെൻഷന് ശേഷം കൂടിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്തു. എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി 22 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും