സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നഗ്നതാപ്രദർശനം: രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തു

വിമെന്‍ പോയിന്‍റ് ടീം

നഗ്നശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തി, സ്വന്തം നഗ്ന ശരീരത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന് ചിത്രം വരയ്ക്കുന്നത് പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

ബോഡി ആൻഡ്‌ പൊളിറ്റിക്സ് എന്ന  തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ശബരിമല കേസുകളിൽ കെ സുരേന്ദ്രന് വേണ്ടി വിവിധ കോടതികളിൽ ഹാജരായ അഭിഭാഷകനാണ് അരുൺ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്ന് തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും