സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ആദരം

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ആദരം. ഐക്യരാഷ്ട്ര സംഘടന പൊതുസേവന ദിവസമായി ആചരിക്കുന്ന ഇന്ന് ലോകനേതാക്കള്‍ക്കൊപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രിയെയും ആദരിച്ചത്.

 കോവിഡിനെതിരായ പോരാട്ടത്തില്‍ പൊതുപ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ദക്ഷിണ കൊറിയന്‍ മന്ത്രി എന്നിവര്‍ക്കൊപ്പം മന്ത്രി ശൈലജയും പങ്കെടുത്തു. ആറ് പേരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

 ഇന്ന് ലോക പൊതുപ്രവര്‍ത്തന ദിനമാണ്. ഇതിന്റെ ഭാഗമായാണ് കോവിഡിനെതിരെ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുന്നര്‍ക്ക് ഐക്യരാഷട്ര സഭ ആദരം അര്‍പ്പിക്കുന്നത്. കേരളത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ചടങ്ങില്‍ വിശദീകരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും