സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം അപമാനകരം: എം സി ജോസഫൈൻ

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശങ്ങൾ അപമാനകരമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഒരു വനിതാ മന്ത്രിക്കെതിരെ പറയാൻ പാടില്ലാത്ത വാക്കുകളാണ് മുല്ലപ്പള്ളി പറഞ്ഞത്‌. ആ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു.
ഒരു രാഷ്ട്രീയക്കാരന് യോജിക്കാത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ പിൻവലിക്കാൻ മുല്ലപ്പള്ളി തയ്യാറാകണം. കോവിഡിന്‌ എതിരായ പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നത് ഒരു വനിതാ മന്ത്രി ആയതുകൊണ്ടാണ് ഇത്തരം പുരുഷ മേധാവിത്വ ലക്ഷണങ്ങൾ മുല്ലപ്പള്ളി പ്രകടിപ്പിക്കുന്നത്. മുല്ലപ്പള്ളിയുടെ പ്രതികരണത്തെ വനിതാ കമീഷൻ അപലപിക്കുന്നുവെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ജോസഫൈൻ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും