സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ കേരളത്തിലെ സ്ത്രീകളുടെ പരസ്യ പ്രസ്താവന

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യമന്ത്രി കെ കെ ശൈലജയെക്കുറിച്ച് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ കേരളത്തിലെ  സ്‌ത്രീകളുടെ പ്രതിഷേധം. സ്വന്തം പേര്‌ എഴുതിച്ചേർത്ത്‌ വിവിധയിടങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌താണ്‌ "രാഷ്ട്രീയ നേതാക്കള്‍ക്ക് കേരളത്തിലെ സ്ത്രീകളുടെ പരസ്യ പ്രസ്‌താവന'.സമൂഹമാധ്യമങ്ങൾ വഴി തുടങ്ങിയ പ്രതിഷേധത്തിൽ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സ്‌ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്.  ഈ പ്രസ്‌താവനയോട് യോജിക്കുന്ന എല്ലാ സ്ത്രീകളും  ഇതിൽ സ്വന്തം പേരു  ചേർക്കുകയും ഷെയർ ചെയ്‌ത്  സ്ത്രീകളുടെ ഒപ്പുകൾ ശേഖരിക്കാനും ആഹ്വാനമുണ്ട്‌.

സാറാ ജോസഫ് ,കെ. അജിത,സി.എസ്. ചന്ദ്രിക,എസ്. ശാരദക്കുട്ടി,മാനസി,ബി.എം. സുഹറ,സിതാര എസ്,ഷാഹിന കെ.കെ,ഡോ. ശ്രീലത വർമ്മ,ഏലിയാമ്മ വിജയൻ,എൻ. സുകന്യ,കവിത ബാലകൃഷ്ണൻ,മേഴ്സി അലക്സാണ്ടർ,ആർ. പാർവ്വതീദേവി,മീര അശോക് ,ഗീത നസീർ,മിനി എസ് കെ,അനസൂയ,പ്രൊഫ ഐറിസ്, പ്രൊഫ സുജ സൂസൻ ജോർജ്,ഡോ ടി കെ ആനന്ദി ,ടി രാധാമണി എന്നിവരടങ്ങുന്ന സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി എഴുത്തുകാരും പ്രവര്‍ത്തകരും പ്രസ്താവനയില്‍ ഒപ്പുവച്ചു.
 
പരസ്യ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം 

''കേരളത്തിലെ സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല, കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 19 ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ പൊതുപ്രസംഗത്തില്‍ കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്ക് നേരെ പ്രയോഗിച്ച ലിംഗാധീശത്വവും അസഹിഷ്ണുത നിറഞ്ഞതുമായ അപമാനകരമായ വിശേഷണങ്ങള്‍. ശൈലജ ടീച്ചര്‍ നിപ രാജകുമാരിയാവാനും കോവിഡ് മഹാറാണിയാവാനും ശ്രമിക്കുകയാണ് എന്നുള്ള ലിംഗാധികാര അക്രമാസക്തി വെളിവാക്കുന്ന അധിക്ഷേപങ്ങളോട് കേരളത്തിലെ സ്ത്രീകള്‍ പ്രതികരിക്കുന്നത് നടുക്കത്തോടെയും വേദനയോടെയും അങ്ങേയറ്റം പ്രതിഷേധത്തോടെയുമാണ്.

കെ. കെ.ശൈലജ ടീച്ചര്‍ വളരെ കാര്യക്ഷമതയോടേയും ഗൗരവത്തോടെയും ചിന്തിച്ചും പഠിച്ചും ആരോഗ്യ സ്ഥാപനങ്ങളേയും പദ്ധതികളേയും ഡോക്ടര്‍മാരേയും വിദഗ്ദ്ധരേയും ഏകോപിച്ചുകൊണ്ട് നിപ, കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃകയെ വിജയകരമായി വളര്‍ത്തിയിട്ടുണ്ട് എന്ന വസ്തുതകളെ സാമാന്യ ബോധമുള്ളവര്‍ക്കു പോലും നിഷേധിക്കാനാവുകയില്ല. ഇപ്പോള്‍ സമ്പന്ന ലോക രാജ്യങ്ങളടക്കം നിസ്സഹായമായും പരിഭ്രാന്തമായും തളര്‍ന്നു നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് കേരളം ഇത്രയും സുരക്ഷിതമായിരിക്കുന്നതിന് ആരോഗ്യമന്ത്രി ശൈലജടീച്ചറുടെ നേതൃത്വത്തെ ലോകമാകെത്തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കെ. പി. സി. സി പ്രസിഡണ്ടിന്‍റെ ആണധികാര, രാഷ്ട്രീയാധികാര ദുരയുടെ ഭാഗമായ അപമാന അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളത്.എല്ലാ മേഖലകളിലും വിശേഷിച്ച് രാഷ്ട്രീയരംഗത്ത് നേതൃത്വശേഷിയും സുതാര്യതയും സത്യസന്ധതയും വൈഭവവമുള്ള സ്ത്രീകള്‍ക്ക് നേരെ ഇത്തരം പരസ്യമായ ആക്രമണങ്ങള്‍ ഇതാദ്യമല്ല എന്ന് കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഞങ്ങള്‍ക്കറിയാം. ഭൂപരിഷ്ക്കരണ നിയമത്തിന് നേതൃത്വം കൊടുത്ത, കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ നേതാവ് ഗൗരിയമ്മക്കു നേരെയുണ്ടായ ആഭാസകരമായ ജാതി, ലൈംഗിക അക്രമാസക്തി നിറഞ്ഞ കുപ്രസിദ്ധമായ മുദ്രാവാക്യവിളികള്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒരു കാലത്തും മറക്കുകയില്ല. സമാനമായി ഈ കോവിഡ് കാലത്ത് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കു നേരെയുണ്ടായ വംശീയതയും തൊഴിലാളി വർഗ്ഗ വെറുപ്പും നിറഞ്ഞ സൈബർ ആക്രമണത്തിനിടയാക്കിയ പ്രേമചന്ദ്രന്‍ എം. പി. യുടെ ടി.വി ചർച്ച , കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളെ നേരില്‍ കണ്ട് സംസാരിക്കാന്‍ കാലം അതിയായി ആവശ്യപ്പെടുന്ന ഉത്തരവാദിത്വം കാണിച്ച ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം, തുന്നല്‍ ടീച്ചറെന്ന വിളി തീര്‍ത്തും ആക്ഷേപകരമായി പ്രയോഗിച്ച് ശൈലജ ടീച്ചറെ നിസ്സാരയാക്കി തള്ളിക്കളയാന്‍ ബി ജെ പി നേതാവ് ഗോപാലകൃഷ്ണനും സൈബര്‍ ഗുണ്ടകളും നടത്തിയ കൊടിയ പരിശ്രമങ്ങള്‍ എല്ലാം ചേര്‍ന്ന് ഈ കോവിഡ് ആപത്ക്കാലം മന്ത്രിമാരായ സ്ത്രീകളെ - സ്ത്രീകളാണ് എന്നതിനാല്‍ തന്നെ - ആക്രമിക്കുന്നതിന്‍റെ കാഴ്ചകളാല്‍ കലുഷിതമായിത്തീര്‍ന്നിരിക്കുകയാണ്.

മനുഷ്യത്വവും കാരുണ്യവും സാഹോദര്യവും സഹകരണവും പ്രകടിപ്പിക്കാനുള്ള അവസരത്തെ പോലും അവഗണിച്ച്, മരണം വിതക്കുന്ന മഹാമാരിക്കു മുന്നിലും കേരളത്തിന്‍റെ രാഷ്ട്രീയ ആണധികാര പ്രമത്തത പൈശാചികാകാരം പൂണ്ടതിന്‍റെ ദൃശ്യമാണ് ഏറ്റവും അടുത്ത ദിവസം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയും പുറത്തേക്കു വന്നത്. സ്ത്രീകള്‍ക്ക് പൊതുമണ്ഡലത്തില്‍ തുല്യ നീതിയും രാഷ്ട്രീയാധികാരവും പങ്കു വെക്കാന്‍ തയ്യാറല്ലാത്ത, ആണധികാരാസക്തി മൂത്ത മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ സ്ത്രീകള്‍ക്കു നേരെ സൃഷ്ടിക്കുന്ന കടുത്ത അസഹിഷ്ണുതയും ആക്രമണ സംസ്ക്കാരവുമാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ ഓരോ സ്ത്രീക്കും നേരെയും നടക്കുന്ന അപമാനങ്ങളും ആക്രമണങ്ങളും ചൂഷണങ്ങളും വര്‍ദ്ധിക്കാനിടയാക്കുന്നത്. നിങ്ങളെ കണ്ടിട്ടാണ് അനുയായികളും ആണ്‍സമൂഹവും വീട്ടിനുള്ളിലടക്കം സ്ത്രീകളെ അപമാനിക്കാന്‍, ആക്രമിക്കാന്‍ ധൈര്യമുള്ളവരാകുന്നത്. അതിനാല്‍ കേരളത്തിലെ ഓരോ രാഷ്ട്രീയ നേതാവും കേരളത്തിലെ സ്ത്രീകളുടെ സദാ നിരീക്ഷണത്തിലും കടുത്ത വിചാരണയിലുമായിക്കുമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്. സ്ത്രീകളോട് മര്യാദയോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ നിങ്ങളാണ് ആദ്യം പഠിക്കേണ്ടത്.''

പ്രസ്താവനയിൽ ഒപ്പു വെച്ചവർ:
1സാറാ ജോസഫ് 
2കെ. അജിത
3സി.എസ്. ചന്ദ്രിക
4എസ്. ശാരദക്കുട്ടി
5മാനസി
6ബി.എം. സുഹറ
7സിതാര എസ്
8ഷാഹിന കെ.കെ
 9ഡോ. ശ്രീലത വർമ്മ
10ഏലിയാമ്മ വിജയൻ
11എൻ. സുകന്യ
12കവിത ബാലകൃഷ്ണൻ
13മേഴ്സി അലക്സാണ്ടർ
14ആർ. പാർവ്വതീദേവി
15മീര അശോക് 
16ഗീത നസീർ 
17മിനി എസ് കെ
18അനസൂയ
19പ്രൊഫ ഐറിസ്
20പ്രൊഫ സുജ സൂസൻ ജോർജ്
21ഡോ ടി കെ ആനന്ദി 
22ടി രാധാമണി
23ഗീതാഞ്ജലി
24ബി ഇന്ദിര 
25 ബിന്ദു വേണുഗോപാൽ
26 സരിത മോഹനൻ ഭാമ
27 ഡോ പി ആർ ഗീത
28മിനി സുകുമാർ 
29 ഗിരിജാ പാർവതി
30 വി എസ് ബിന്ദു . 
31.ഡോ വി ആർ വിജയലക്ഷ്മി
32റീബ പോൾ
33ഷീല പി.എൽ
34ശശികല
35ഉഷ പി ജി
36നഫീസത്ത് ബീവി
37ദേവയാനി
38ഹസീന അക്ബർ
39സുധ40ബിന്ദു ടി ജി
41ദേവർഷ
42സുലേഖ ജമാൽ
43വിനീത പി.എച്ച്
44റഹ്മത്ത് ഷമീർ
45ഹസീന 
46 ജൂന പി എസ്
47 വിജി 
48 രാഗിണി വർമ്മ 
49 അംബിക ടി എൻ
50 അജി കുമാരി 
51 ബീന മേപ്പുറത്ത് 
52തനൂജ ഭട്ടതിരിപ്പാട്
53കൃഷ്ണവേണി
54പ്രീത ജെ പ്രിയദർശിനി
55ദുർഗ്ഗാ വർമ്മ
56 അഷിതാ .S. വർമ്മ
57മീര ഭായ് 
58നിസ്സാര പി എ
59ചിത്ര ടി വി
60രഹന പി ആനന്ദ് 
61രമ കെ
62വിനീത 
63എം ദേവയാനി 
64 പ്രഭ65സുമ ടി ആർ
66പ്രമീള ബൈജു 
67റീന സെബാസ്റ്റ്യൻ 
68അനിത ബാബുരാജ് 
69 ജെന്നി മാധവൻ 
70 ആതിര അംഗിരസ്
71ജിൻസി പി വി 
72സുധ സുധീർ 
73രാധിക സനോജ് 
74ഡോ ഡി ഷീല
75കുശല കുമാരി 
76 ദൃശ്യ ഷൈൻ 
77 കെ ഐശ്വര്യ 
78 കെ അനശ്വര
79 മ്യൂസ് മേരി 
80 ഡോ സീമ ജെറോം 
81 അജി സി പണിക്കർ 
82 സുമ ദേവി കെ ആർ
83 മിനി ആലീസ് 
84 അഡ്വ ആതിര പിഎം
85 ബീന ആർ
86 പ്രീതി പോൾ
87പ്രേമ എ
88ക്ഷേമ കെ കെ
89രത്നകുമാരി കെ
90രഹന പി വി 
91 വിധു വിൻസന്റ് 
92സ്മിത ബി ആർ 
93 വിനി ദേവയാനി 
94സിസീന ജെ
95സുശീല എസ്
96കാർത്തിക എസ്
97ആർഷ
98അജീഷ
99സുമയ്യ
100ഷൈലജ
101സുജാത
102ബിന്ദുകല
103റസീന സലാം
104നീനു പാപ്പൻ
105റസീന 
106 സരിത ടി എ
107 രാജലക്ഷ്മി വി
108സ്മിത സി വി
109പ്രിയ പൂനൂർ 
110ശാന്തമ്മ കെ
111ഗിരിജ പതേക്കര 
112ശാന്തി ദേവി
113 തങ്കമണി ഐ എ
114 ശാന്തമ്മ ടീച്ചർ 
115 മീന എസ് 116സബിത ജാസ്മിൻ, 
117സിന്ധു ആർ ബി, 
118ഷൈനി വി. പി., 
119സന്ധ്യപ്രഭ ഒ. പി. 
120എൽ. രമാദേവി 
121മല്ലിക ആർ. 
122ശ്രീകല എസ്. 
123 രജിത 
124സീന ഭാസ്കർ
125മഹേശ്വരി ഇന്ദുകുമാർ 
126രാജി.ആർ
127സ്വപ്ന.എച്ച്
128ഷീജ.എം
129അനിത.വി
130ജയശ്രീ.ആർ
131പ്രീത. എസ്
132ആശ.എസ്
133രമ്യ.ആർ
134ഷാമിന.വി
135ഗീതകുമാരി
136ശ്രീജ.എസ്
137സുജാത.ആർ
138ലക്ഷ്മിറായി
139ജലജ
140ഫിലോമിന
141ഷൈലജ ബി.
142സോഫിയ ഷാജി
143ദീപ.ആർ
144സലില എം.
145ശശികല
146അനിത.ജെ
147റീനാ ജോൺ
148സജിത
149ധന്യ
150രശ്മി.എം
151സീന കെ
152നീതു റഷീദ്
153റസീന ആർ
154മുംതാസ്
155രഞ്ജിനി
156ഡോ രമാ കുമാരി 
157ഡോ ദീപ കെ വി
158സബീത സാജൻ 
159 ഷീജ മനീഷ് 160സിനി വി 
161 ജെസ്നി ജെ
162 ഡോ ആർ ബി ശ്രീകല
163 സുലോചന റാംമോഹൻ 
164ബീന സണ്ണി 
165 എം ജി ജയശ്രീ 
166ഐഷ കരിം
167 അമൃത വിജയൻ 
168സിമി ക്ളീറ്റസ് 
169 ജയ എം
170 ദിയ പർവീൺ
171 മാഗ്ന
172 തങ്കം കരീം
173 രഹന 
174.ഗായത്രി (അഭിനയത്രി)
175.റീന ജയിംസ്
176 .ലത വാസുദേവ്
177 .ഹേന ദേവദാസ്
178.അഡ്വ.ഗിരിജ ബിജു
179 .സൂസൻ പാലത്ര
180.അഞ്ജലി ദേവി എ കെ
181.അജന്ത
182.സജിത ഉണ്ണി
183 .നെസ്സി
184. ജിഷ ലവകുമാർ
185 .ഡോ. വീണ ജ എസ്
186 .പിങ്കി എസ്
187 .സരിത ബിജു
188 .ബിന്ദു വി.എസ്
189 .അഡ്വ.സബിത ബീഗം
190.ഡോ.വി.ആർ.പ്രതിഭ
191. ലാൽശ്രീ എസ്.ആർ. 
192. ഡാലിമ അനൂപ്‌ 193.ഡോഎസ്.ആർ.ജയശ്രീ 
194. ബിന്ദു പ്രദീപ് 
195. പ്രഭ മധു 
196. സംഗീത ശ്രീനിവാസൻ. 
197 . സി എസ് സുജാത
198 .രമാ സുധൻ
199 .സിന്ധു പ്രശാന്ത് രാജ് 
200. പാർവതി പി 
201. ദീപ്തി വരിയമ്പത് 
202. സഞ്ജന ചന്ദ്രശേഖശൻ 
203. ഷെർന ഷാജി 
204.ടി ബിന്ദു 
205. ഭദ്രാവതി .ടി 
206. ആതിര ടി 
207 . അഖില 
208 .ആർദ്ര
 209. പ്രീത തോമസ് 
210. പൂർണ്ണിമ എ. ഡി. 
211. സി ഗീത 
212. മഞ്ജുഷ 
213. ഷൈലജ കെ 
214. സന്ധ്യ ആർ കെ 
215. സിന്ധു ഇ.വി 
216. ശോഭ ഗണേശൻ 
217. സി എച്ച് സ്വപ്ന 
218. പി വിജി 
219. സാവിത്രി കെ. കെ 
220. വസന്ത. 
221.ഡോ.ഗീതു മിഥുൻ. 
222.ജസീത ചിന്ദു രാജ് 223.എം.എം.നിമിഷനിഷാദ് 
224. സൂരി വി.ആർ. 
225. കെ നിഷ
226. സുഹാന
227. എം. കെ ജയശ്രീ
228. രഞ്ജു സുരേഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ,അഞ്ചൽ)
229. ലൈലാബീവി (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുളത്തൂപ്പഴ)
230. ലൈജ (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തെന്മല)
231. എസ്. അരുണാദേവി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ,ചടയമംഗലം)
232. രാജി. ആർ
233. എൻ എസ് സലീന (വികസന കാര്യക്ഷമസമിതി ചെയർപേഴ്സൺ ,ചടയമംഗലം ബ്ലോക്ക്)
234.എസ് .ചിത്ര (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇളമാട്)
235. Adv സരിത ( മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം)
236. Adv.ജയ കമലാസനൻ
237. Adv കെ.ആർ അമ്മു
238. Adv. നിത്യ
239. Adv. ചിത്തിര
240. Adv. അർച്ചന പ്രവീൺ
241. Adv.സബിത മോഹൻ
242. Adv. വീണ
243. Adv സുമലാൽ
244. Adv. പ്രശോഭ
245. Adv. നിമിത
246. Adv. ഹിമ
247. Adv.ഷൈനി
248. Adv. പാർവ്വതി
249. Adv.രശ്മി
250. Adv.സബിത
251. Adv. റാണി ജാഫർ ഖാൻ
252. Adv. സുമി
253. Adv. അതുല്യ
254. Adv. നിമി മനോഹരൻ
255. Adv. മഞ്ചു256. Adv.ബബിത
257. Adv. രമ്യ
258. Adv. സജിനസനു
259. Adv. കവിത ദീപേഷ്
260. Adv. സുലഭ
261. റെൻസീ ഉമേഷ്
262. ഷീല എസ് നായർ
263. Adv. ഐഷാ പോറ്റി MLA
264. സിന്ധു ,വൈ.പ്രസിഡൻ്റ് മയ്യനാട് ഗ്രാമപഞ്ചായത്ത്
264. ബിന്ദു ,ഗ്രാമ പഞ്ചായത്ത് അംഗം മയ്യനാട്
265.ഹലീമ ,ഗ്രാമ പഞ്ചായത്ത് അംഗം മയ്യനാട്
266. ഷീലജ, ഗ്രാമ പഞ്ചായത്ത് അംഗം മയ്യനാട്
267. ഷീലാകുമാരി ,മുൻ പ്രസിഡൻ്റ് മയ്യനാട് ഗ്രാമപഞ്ചായത്ത്
268. ഉഷ ,CDS ചെയർപേഴ്സൺ ,മയ്യനാട്
269. ജാൻസി റാണി
270. ഈദ് കമൽ 
271. മുംതാസ് ബീവി
272. സുജ എസ് നായർ
273. അശ്വനി വി എസ്
274. ധന്യ അജി
275. എലിസബത്ത്. എ
276. അനിത ബി പി
277. Adv. ഷീബശ്രീകുമാർ
278. Adv. സുനു പി.കെ
279. Adv. ആതിര എം എസ്
280. Adv സുലഭ
281. Adv. ധന്യ പി എൽ
282. Adv. സൂര്യ വി
283. Adv. ജയിന
284. Adv. രജനി
285. Adv.ശാലിനി
286. Adv. സോന
287. Adv.ക്യുൻസി
288.ബിന്ദു. വി എസ് 
289.ബീന വി. എസ് 
290.ബിന്ദു. വി 
291.ജ്യോത്സ്ന പി നായർ 
292.ലക്ഷ്മി പ്രിൻസ് 
293.രുഗ്മ പ്രിൻസ് 
294.പ്രിയദ വത്സൻ 
295.ദിവ്യ ഭാസ്കർ 
296. മിലി SS
297.അശ്വതി R S
298.തുഷാര .S
299. ശ്രീവിദ്യ 
300. ഗായത്രി .B
301. ഗീത റാം കുമാർ
302.ബീന ഗിരികുമാർ 
303.സലീന ഷാജി 
304. ബീന ബാബു രാജ് 
305.ബിന്ദു സുരേഷ് 
306.ലിസ വിദ്യാധരൻ 
307.ലിസി സന്തോഷ്‌ 
307.ലിനി രാജേന്ദ്രൻ 
308.സാവിത്രി R
309. സത്യഭാമ R
310.സരോജിനി. R
311.സുദക്ഷിണ. R
312.സുഭദ്ര. R
313.ഗീതു ബിനു 
314.ആശ ബിജു 
315. രാജി സുനിൽ 
316.മഞ്ജു രഞ്ജിത് 
317.ആലിസ് ഉണ്ണികൃഷ്ണൻ 
318.നീന മുരുക ലാൽ 
319.സേതു ജയമോഹൻ 
320.സലോമ സേവ്യർ 
321.അഭിരാമി. S B
322ആദിത്യ. S B
323. ശ്വേത സാജൻ 
324.ജ്യോതി സാജൻ 
325.സരിത ബിജു 
326.സുനിത ബിനു 
327.സബിത സുനോജ് 
328.സൗമ്യ അരുൺ 
329.ജൂലി അഭിലാഷ് 
330.സിന്ധു. 
331.രാഖി കൃഷ്ണ കുമാർ 
332.പ്രീതി സെൻ 
333. ഭാരതി 
335.അഞ്ജു വിനയൻ 
336. ജയ വി ജി 
337.ജലജ കുമാരി 
338.സീജ രാധകൃഷ്ണൻ 
339.ഉഷ അജികുമാർ 
340.ഷൈന മുനീർ 
341.ഷീജ 342.സുനിത 
343. അനില 
344. ശ്രുതി സുരേഷ് 
345 ശ്രുതി അനീഷ് 
346.നിതി പി റ്റി 
347.അഞ്ജു. S B
348. വത്സല 
349.ചാന്ദിനി മോഹനൻ 
350 ആതിര വിഷ്ണു 
351 പാർവതി രതീഷ് 
352രജിതാംബിക സുനിൽ 
353.ജയലക്ഷ്മി 
356.മിനി സുരേഷ് 
357.രഞ്ജന സുജിത് 
358.ലത ഹണി 
359.റാണി പ്രദീപ് 
360.ബിനു പ്രദീപ് 
361.ഷീല സുരേഷ് 
362.ആശ സരിൻ 
363.സരസ്വതി 
364.സരസമ്മ 
365.രാജലക്ഷ്മി 
366.ഇന്ദു ഹരിപ്രസാദ് 
367.ബിന്ദു സുമേഷ് 
368.ആനന്ദി 
369.രേഖ സജിത്ത് 
370.ബീന അനിൽ 
371.രശ്മി ബാബു 
372.രോഹിണി ഉണ്ണി 
373.ലീലാമണി 
374.ലീന അജിത് 
375.നന്ദന 376.ആൻ മേരി 
377.പാർവതി 
378.യമുന സുരേഷ് 
379.രശ്മി ജോയ്‌ലാൽ 
380.ഷീജ സനേഷ് 
381ഭാഗ്യ ലക്ഷ്മി സനേഷ് 
382.Dr.രശ്മി 
383.Adv.ദീപ 
385.കാവേരി സുജു
386. ലീല വാസു 
387.Dr.കൃഷ്ണജ 
388.Adv. ഷൈലമണി 
389.വിധു വിനോദ് 
390.ഷേർലി rajan
391.ലിറ്റി 
392.അമല 
393.അമ്പിളി ഷാജി 
394.അനുപമ ഷാജി 
395.ഷീജ S I
396.സജിത ഓ വി 
397.പ്രസന്ന കുമാരി 
398.സജ്‌ന ആഷിഖ് 
399.ദീപ റാണി 
400.സഫില റഫീഖ് 
401.റൈസ റഫീഖ് 
402.റൈഹാനെ റഫീഖ് 
403.ശ്രീജ ദേവി 
404.മല്ലിക ദേവി 
405.സ്വപ്ന സുരേഷ് 
406.സുരജ. P
407.സുനിത. S
 408.സതി സത്യൻ
409 ഷീബ അരുൺ 
410 അമ്പിളി ശശി 
411.ജയ കുമാരി 
412.അശ്വതി ബാബു 
413. അജിത ഷാജി 
414.നന്ദിനി സന്തോഷ്‌ 
415. ദീപ് ശിഖ ദീപക് 
416.ശ്രീദേവി ദീപക് 
417.രാജി ജൈസൻ 
418.മഞ്ജു കമ്മത്
 419.ആശ ഷിബു 
420.ഭാഗ്യ ഷിബു 
421.ബിനു ഹരീഷ് 
422.അഞ്ജു ഹരീഷ് 
423.കൃഷ്ണ വേണി 
424.മന്ന. P S
425.അനുശ്രീ. S
426.തീർത്ഥ വിജീഷ് 
427.തുഷാര വിജീഷ് 
428 ശ്രീലക്ഷ്മി അനിൽ 
429.നവമി അനിൽ 
430 ജയ അനിൽകുമാർ 
431.അഞ്ജന അനിൽ 
433.ദേവിക രാജ് 
434.ബിന്ദു രാജ് 
435. സുധർമ്മ 
436 സംഗീത 
437.സാഹിതി 
439.ഇന്ദു ബിജു 
440.അരുന്ധതി കൃഷ്ണ 
441.ആര്യ കൃഷ്ണ 
442.ശ്രീദേവി ഇന്ദ്രജിത്
443 ദേവനന്ദ 
444.ഷീനമാത്യു 
445.ഷീന ജോയ്‌ലാൽ 
446.നീരജ P T 
447.സുന്ദരമ്മ കൃഷ്ണൻ 
448.രജനി സന്തോഷ്‌ 
449.രാധിക രാജേഷ് 
450.അഞ്ജു സണ്ണോ 
451.സഞ്ജന സണ്ണോ
452.ഗിരിജ ടെറൻസ് 
453.സിന്ധു ആന്റണി 
454.ബിയാട്രിസ് 
455.ഗ്രേസി. S
456മാര്ഗരറ്റ് നെൽസൺ 
457 പ്രവീണ പോൾ 
458. ജയശ്രീ ബിനു 
459. രമ്യ ലക്ഷ്മി 
460.വീണ പ്രിയ 
461. രാഖി രഞ്ജിത് 462. അലീന ഷഫീക് 
463.കരുണ അഭിലാഷ് 
464. പാർവതി P
465. ലക്ഷ്മി P
466. നടാഷ 
467. ദേവിക സുരേഷ് 
468. ഗായത്രി നായർ 
469. ജിഷ ബൈജു 
470. അംബിക 
471.ലതിക 
472.ദീപ സുനിൽ 
473ദീപ്തി അനിൽകുമാർ
474.ദിവ്യശ്രീ സുഭാഷ് 
475.വിദ്യ ശ്രീ സുഭാഷ് 
476.ബീന സുഭാഷ് 
477.സുശീല ശ്രീകുമാർ 
478.ഗാഥ ശ്രീകുമാർ
479. ശാരിക ശ്രീരാജ് 
480.മറിയാമ്മ 
481. ലിൻഡ ജേക്കബ് 
482.ലീന ജേക്കബ്
483.ലിസി ജേക്കബ് 
484.പാർവതി പ്രഭ 
485.സിനി ഷൈൻ
486. ആതിര P K
487.അനന്യ P K 
488.മുനീറ അസീസ്
489. സിന്ധു പ്രേം
490. പ്രഭാമേരി
491. മുബീന ഷാഹിർ
492. ഗോപിക
493. വീണ ജെ
494. സബീന എച്ച്
495. ശ്രീലത എസ്
496. ഷീബാ കെ സാമുവൽ
497. മിനി പി
498. മുംതാസ് ബി
499 വി പി സുഹറ
500 ഡോ ഖദീജ മുംതാസ്
501 സംഗീത ചേനംപുല്ലി
502 ലേഖ സുരേഷ് 
503 മീന രമേശ് 
504 ശോഭന വി
505 സജിത ഇളമൺ
506 എ ആർ മീന 
507 പി.എൻ.ഷൈ
508. സ്വാതി.ആർ


509അഡ്വ. ലത ടി.തങ്കപ്പൻ
510അഡ്വ  എം.കെ 511പുഷ്പലത
512അഡ്വ പ്രദീപ്തി
513അഡ്വ. വി.വി ഗീത
514അഡ്വ. എസ് സീമ
515അഡ്വ. ആഷാ ചെറിയാൻ

516അഡ്വ .ഷീജ V.N
517അഡ്വ. രമാദേവി
518അഡ്വ. രശ്മി K.M
519അഡ്വ. വൽസാ വർഗീസ്
520അഡ്വ. പദ്മിനി റോസ്
521അഡ്വ. ശ്രീജ തുളസി
522അഡ്വ. ശ്യാമളാ ദേവി
523അഡ്വ.സുമലാൽ
524അഡ്വ. റംലത്ത് ബീവി
525അഡ്വ. ദേവി. R രാജ്
526അഡ്വ. സോഫിയ
527അഡ്വ. സ്മിത 528കൃഷ്ണൻകുട്ടി
529അഡ്വ. ഷീജ അനിൽ
530അഡ്വ.M.R ശ്രീലത
531അഡ്വ K.R ദീപ
532അഡ്വ. ഓമന
533അഡ്വ.K.K സാജിത
534അഡ്വ. സ്മിതാ ഗോപി
535അഡ്വ. പ്രീതി പറമ്പത്ത്
536അഡ്വ. രശ്‌മി തോമസ്
537അഡ്വ.എം.ബി ഷൈനി
538അഡ്വ. മേബിൾ  സി  കുര്യൻ
539 ഡോ മൃദുൾ ഈപ്പൻ 
540 ഇന്ദിര ലക്ഷ്മി
541.ബിന്ദു ഇ ടി
542.ജയലക്ഷ്മി എസ് 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും