സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒരു പാഡിന് ഒരു രൂപവില;വില്പന പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്തെ 6300ലധികം വരുന്ന പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി (പി‌എം‌ബി‌ജെ‌പി) കേന്ദ്രങ്ങൾ വഴി ജൻ ഔഷധി സുവിധ സാനിറ്ററി നാപ്‌കിനുകൾ ലഭ്യമാണ്. ഒരു പാഡിന് ഒരു രൂപയാണ് വില. സമാനമായ സാനിറ്ററി നാപ്കിനുകൾക്ക്‌ പുറത്ത്‌ വിപണിയിലെ വില ഒരെണ്ണത്തിന് ഏകദേശം 3 രൂപ - മുതൽ 8 രൂപ വരെയാണ്‌.

2018 ജൂൺ നാല് മുതൽ അതായത് തുടക്കം മുതൽ 2020 ജൂൺ 10 വരെ 4.61 കോടിയിലധികം സാനിറ്ററി നാപ്കിനുകളാണ് ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിറ്റുപോയത്. 2019 ഓഗസ്റ്റ് 27ന് വില പരിഷ്കരിച്ച ശേഷം 2020 ജൂൺ 10 വരെ 3.43 കോടി പാഡുകൾ വിറ്റഴിച്ചു.തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ നാപ്കിനുകൾ. ഇവ എഎസ്‌ടിഎം ഡി-6954 (ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങൾ പാലിക്കുന്ന ജൈവ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ‘സ്വച്ഛത, സ്വാസ്ത്യ, സുവിധ’ എന്നിവ ഉറപ്പാക്കാൻ കഴിയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും