സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അന്നശ്രീ ആപ്പുമായി കുടുംബശ്രീ...

വിമെന്‍ പോയിന്‍റ് ടീം

തൃശ്ശുർ കോർപറേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച അന്നശ്രീ മൊബൈൽ ആപ്പിൽ കുടുംബശ്രീയുടെ ഭക്ഷണങ്ങൾ ഓർഡർ ചെയ്യാം. കോർപറേഷൻ പരിധിയിലാണ് ആരംഭിച്ചതെങ്കിലും ഭാവിയിൽ ജില്ലാ അടിസ്ഥാനത്തിൽ നടപ്പാക്കാനാണു ജില്ലാ മിഷൻ ലക്ഷ്യം വയ്ക്കുന്നത്. കുടുബശ്രീ ഹോട്ടലുകൾ, ഹോം കാറ്ററിങ് സർവീസുകൾ എന്നിവിടങ്ങളിൽ നിന്നു ഭക്ഷണം വിതരണത്തിനെടുക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന അച്ചാറുകൾ, കറി പൗഡറുകൾ തുടങ്ങിയ ഉൽപന്നങ്ങളും ഈ ആപ് വഴി ഓർഡർ ചെയ്യാം.ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനും സംരംഭകർക്കു വിദഗ്ധ പരിശീലനം നൽകും. ജില്ല മുഴുവൻ വ്യാപിപ്പിക്കുമ്പോൾ പഞ്ചായത്തിൽ ചുരുങ്ങിയത് 5 പേർക്ക് വീതം തൊഴിൽ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് അന്നശ്രീ ആപ് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും