സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ ചൈന എതിര്‍ത്തിട്ടില്ല: സുഷമാ സ്വരാജ്

വിമെൻ പോയിന്റ് ടീം

ആണവ ദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനത്തെ ചൈന എതിര്‍ത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ചില സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചൈന ചെയ്തതെന്നും ഇന്ത്യയുടെ ഊര്‍ജ്ജ നയത്തിന് എന്‍.എസ്.ജി അംഗത്വം പ്രധനമാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തിന് എന്‍.എസ്.ജി അംഗത്വം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ ചൈനയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സുഷമാ സ്വരാജ് പറഞ്ഞു. എന്‍.എസ്.ജിയില്‍ പാകിസ്ഥാന് അംഗത്വം നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് 23 രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഇതില്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കൊഴികെ എതിര്‍പ്പില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു. എന്‍.എസ്.ജിയിലെ ഒരു രാഷ്ട്രത്തിന്റെ പോലും എതിര്‍പ്പ് ഇന്ത്യക്ക് തിരിച്ചടിയാണ്.

അതേസമയം, ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ 16,17 തിയ്യതികളിലായി ചൈന സന്ദര്‍ശിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂണ്‍ 24ന് സിയോളില്‍ നടക്കുന്ന എന്‍.സി.ജി യോഗത്തില്ഡ ഇന്ത്യയുടെ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും