സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കഠിനംകുളം കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതിയും പിടിയിൽ, ഭർത്താവടക്കം 6 പേർ റിമാൻഡിൽ

വിമെന്‍ പോയിന്‍റ് ടീം

കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളുംചേർന്ന് മദ്യംനൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗംചെയ്‌ത കേസിൽ ഭർത്താവ് ഉൾപ്പെടെ ആറുപേരെ ആറ്റിങ്ങൽ കോടതി റിമാൻഡ്‌ചെയ്‌തു. ഒളിവിലായിരുന്ന പ്രതിയും ഞായറാഴ്‌ച രാവിലെ പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
 
കഠിനംകുളം സ്റ്റേഷനിൽ വീഡിയോ കോൺഫറൻസ് വഴിയാണ് റിമാൻഡ്‌ചെയ്തത്. പോത്തൻകോട് പാലോട്ടുകോണം കരിമരത്തിൽ വീട്ടിൽ അൻസാർ (33), ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ(45), ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്ബർ ഷാ (20), ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35), ചാന്നാങ്കര  റാഹത്ത് റോഡിൽ പുതുവൽ പുരയിടത്തിൽ മനോജ് (24), വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) എന്നിവരാണ് റിമാൻഡിലായത്. 
 
പള്ളിപ്പുറം സിആർപിഎഫിൽ പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ ഷാ (27) ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. കൂട്ട ബലാത്സംഗം, പോക്സോ, പിടിച്ചുപറി കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൻസൂർ, അക്ബർഷാ, അർഷാദ്, നൗഫൽ ഷാ എന്നിവർക്കെതിരെയാണ്‌ പോക്സോ ചുമത്തിയത്. പ്രതികളെ കോവിഡ്‌ പരിശോധനയ്‌ക്കുശേഷം ജയിലിലടയ്‌ക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും