സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്കൂളിൽ പിടിച്ചുവെച്ച മകളുടെ മൊബൈൽഫോൺ തിരിച്ചുവേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ

വിമെന്‍ പോയിന്‍റ് ടീം

സ്‌കൂൾ അധികൃതർ പിടിച്ചുവച്ച മകളുടെ മൊബൈല്‍ഫോണ്‍ തിരിച്ചുവാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂര്‍ പള്ളിക്കരയിലെ തയ്യല്‍ ജോലിക്കാരിയായ സമീറയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എട്ടുമാസം മുമ്പ് സമീറയുടെ മൂത്തമകൾ ഷസയുടെ ഫോൺ സ്കൂളിലെ പ്രധാന അധ്യാപകൻ പിടികൂടുകയായിരുന്നു. സ്കൂളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഈ കാരണം പറഞ്ഞാണ് ഫോൺ പിടിച്ചെടുത്തത്. എന്നാൽ ഇപ്പോൾ ഇളയ മകന് ഓൺലൈൻ പഠനത്തിന് ഫോൺ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമീറ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഓൺലൈൻ പഠനം മുന്നോട്ടുകൊണ്ടുപോകാൻ മറ്റു വഴികളില്ലെന്നും പരാതിയിൽ പറയുന്നു.

യുവജനോത്സവം നടക്കുന്ന ദിവസമാണ് ഷസ സ്കൂളിൽ ഫോണുമായി എത്തിയത്. കൂട്ടുകാരികൾ പങ്കെടുക്കുന്ന ഒപ്പനയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു ഇത്. എന്നാൽ ഷസ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. ഫോൺ മടക്കിവാങ്ങാൻ മകൾക്കൊപ്പം സ്കൂളിലെത്തിയെങ്കിലും അവർ അത് നൽകാൻ തയ്യാറായില്ലെന്ന് സമീറ പറയുന്നു.

പിന്നീട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് മോശമായാണ് പെരുമാറിയതെന്ന് സമീറ പറഞ്ഞു. തയ്യൽ ജോലി ചെയ്താണ് മൂന്നു മക്കളെയും പഠിപ്പിക്കുന്നത്. തുച്ഛമായ വരുമാനം മാത്രമുള്ള തനിക്ക് ഇനി മറ്റൊരു ഫോൺ വാങ്ങിനൽകാനാകാത്ത സ്ഥിതിയാണുള്ളളതെന്നും സമീറ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. വിഷയത്തിൽ ഇടപെട്ട് ഫോൺ തിരികെവാങ്ങി നൽകണമെന്നാണ് സമീറയുടെ ആവശ്യം.

ഫോൺ തിരികെ ചോദിക്കാൻ പോയപ്പോൾ സ്കൂൾ അധികൃതരിൽനിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും, ഇത് ഷസയുടെ എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പിനെ ബാധിച്ചതായും സമീറ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും