സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോട്ടയം ജില്ലാ കളക്ടറായി എം. അഞ്ജന ചുമതലയേറ്റു

വിമെന്‍ പോയിന്‍റ് ടീം

കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു.പി.കെ. സുധീര്‍ ബാബു വിരമിച്ചതിനെത്തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി നിയമിച്ചത്. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും